തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസുകാരന്‍ ഓടിച്ച വാഹനമിടിച്ച്​ നാലാം ക്ലാസുകാരിയും മുത്തച്ഛനും മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം വെസ്​റ്റ്​ റോഡിലാണ്​ സംഭവം. മുൻ പൊലീസുകാരനും ചാന്നാങ്കര സ്വദേശിയുമായ മാഹീൻ  മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്നാണ് റിപ്പോര്‍ട്ട്. അബ്ദുൾ സലാം(75), ഇദ്ദേഹത്തിന്റെ പേരക്കുട്ടി ആലിയ ഫാത്തിമ(11) എന്നിവരാണ്​ മരിച്ചത്​.

ഇന്നോവ കാർ ഇടിച്ചാണ്​ അപകടമുണ്ടായത്​. മൂന്ന്​ ബൈക്കുകളും കാർ ഇടിച്ചു തെറിപ്പിച്ചു. അപകടത്തെ തുടർന്ന്​ സ്ഥലത്ത് സംഘർഷാവസ്ഥ നില നിൽക്കുകയാണ്​. കാറില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ വാഹനം തല്ലിത്തകര്‍ത്തു. സ്ഥലത്ത് പൊലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയാണ്.

അബ്ദുൾ സലാം റിട്ട: അധ്യാപകനാണ്. അദ്ദേഹത്തിന്റെ പേരക്കുട്ടി ആലിയ ഫാത്തിമ തുമ്പ വി എസ് എസ് സി കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

വാഹനം ഓടിച്ചയാൾ 26 വർഷം മുമ്പ് പൊലീസ് സർവീസിൽ നിന്നും പിരിഞ്ഞ് വിദേശത്ത് ജോലിക്ക് പോയ ആളാണെന്നും പൊലീസുകാരനല്ലെന്നും  മൂന്ന് വർഷം മാത്രമാണ് പൊലീസിൽ ജോലി ചെയ്തിട്ടുളളതെന്നും  പൊലീസ് അസോസിയേഷൻ  ജനറൽ സെക്രട്ടറി സി ആർ ബിജു പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ