തൃശൂർ: കാറും ടെമ്പോയും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. കോട്ടക്കൽ സ്വദേശി അബ്ദുറഹ്മാൻ, ഷാഫിഎന്നിവരാണ് മരിച്ചത്. ചാവക്കാട് അയിനിപ്പുള്ളിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അപകടം.

കൊച്ചിയിൽനിന്ന് കോട്ടയ്ക്കലിലേക്ക് പോകുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ടെമ്പോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

അപകടത്തിൽ 5 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ 4 പേർ സ്ത്രീകളാണ്. ഒരു കുട്ടിയുമുണ്ട്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലക്കാട് പട്ടാമ്പിയിൽ ഉണ്ടായ മറ്റൊരു കാറപകടത്തിൽ മൂന്നുപേർ മരിച്ചു. പട്ടാമ്പിയില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയിലിടിച്ചാണ് അപകടം. നെല്ലായ സ്വദേശി സുഹറ (52), മകന്‍ അജ്മല്‍ (28), പാലൂര്‍ സ്വദേശി സുല്‍ത്താന്‍ എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്. എറണാകുളത്ത് നിന്ന് പട്ടാമ്പിയിലേക്ക് വരുമ്പോഴായിരുന്നു അപകടം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.