Car Accident at Pala, five dead: കോട്ടയം: പാലായിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മരണം. കാര്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിക്കുകയായിരുന്നു. കടനാട് ഇരുവേലിക്കുന്നേല്‍ പ്രമോദ് സോമന്‍, കടനാട് കിഴക്കേക്കര വിഷ്ണുരാജ്, വെള്ളിലാപ്പള്ളി നടുവിലേക്കുറ്റ് ജോബിന്‍സ് ജെ ജോര്‍ജ്, കടനാട് മലേപ്പറമ്പില്‍ എന്‍പി ഉല്ലാസ്, അറയ്ക്കപ്പറമ്പില്‍ സുധി ജോര്‍ജ് എന്നിവരാണ് മരിച്ചത്.

pala car accident, Car accident, കാർ അപകടം, പാലാ കാർ അപകടം, pala, പാലാ, kottayam pala, കോട്ടയം പാല, pala accident, പാല അപകടം, ie malayalam, ഐഇ മലയാളം

Pala Car Accident: പാലായിൽ അപകടത്തിൽ തകർന്ന കാർ

Pala car accident, five dead: ഒരാളുടെ നില ഗുരുതരമാണ്. അന്തിനാട് മലയില്‍ പ്രഭാതിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകിട്ട് ആറരയോടെയായിരുന്നു അപകടം. വിഷ്ണു രാജും ജോബിന്‍സും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.

തൊടുപുഴയില്‍ നിന്നും പാലായിലേക്ക് വരികയായിരുന്നു ഇവര്‍. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ കടയിലേക്കും വീടിന്റെ മതിലിലേക്കും ഇടിച്ചു കയറുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.