കൊ​ച്ചി: ആ​ലു​വ മു​ട്ട​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, മകൻ അ​രു​ൺ പ്ര​സാ​ദ്, ബന്ധുവായ ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ​ന്ധു​വി​നെ യാ​ത്ര​യാ​ക്കി മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് മ​ല​യാ​ള മ​നോ​ര​മ ലൈ​ബ്ര​റി വി​ഭാ​ഗ​ത്തി​ലും അ​രു​ണ്‍​പ്ര​സാ​ദ് മനോരമ ഓ​ണ്‍​ലൈ​നി​ലും ജീ​വ​ന​ക്കാ​രാണ്.

പുലർച്ചെ മൂന്നു മണിക്കായിരുന്നു അപകടം. ഡിവൈഡറിൽ കയറിയ കാർ കൊച്ചി മെട്രോയുടെ തൂണിലിടിക്കുകയായിരുന്നു. രാജേന്ദ്ര പ്രസാദ് സംഭവസ്ഥലത്തും മറ്റു രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്. വാഹനമോടിച്ചിരുന്ന അരുൺ പ്രസാദ് ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണു പൊലീസ് നിഗമനം.

മൃതദേഹം കൊച്ചി കിംസ് ആശുപത്രിയിലെത്തിച്ചു. എറണാകുളം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം കോട്ടയത്തേക്കു കൊണ്ടുപോകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ