കൊച്ചി: മൂവാറ്റുപുഴയിൽ കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി മൂന്നു പേർ മരിച്ചു. യുവനടൻ ബേസിൽ ജോർജ് (30), നിധിൻ (35), അശ്വിൻ(29) എന്നിവരാണ് മരിച്ചത്.നാട്ടുകാരും പോലിസും ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഞായറാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം. മുവാറ്റുപുഴയ്ക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മേക്കടമ്പിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അമിത വേഗത നിമിത്തം കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ചുപേരായിരുന്നു അപകടത്തിൽപെട്ട കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന മറ്റു രണ്ട് പേർക്കും പരിക്കുണ്ട്. കെട്ടിടത്തിലുണ്ടായിരുന്ന മൂന്ന് അതിഥി തൊഴിലാളികൾക്കും പരിക്കേറ്റു. പരിക്കേറ്റവർ കോലഞ്ചേരി മെഡിക്കൽ കോളേജിൽ നീരീക്ഷണത്തിലാണ്.

Posted by Meenakshi Mahesh Menon on Sunday, 3 May 2020

 

2019ൽ ഇറങ്ങിയ ‘പൂവള്ളിയും കുഞ്ഞാടും’ എന്ന സിനിമയിൽ ബേസിൽ നായകനായി അഭിനയിച്ചിരുന്നു. വാളകം മേക്കടമ്പ് സ്വദേശിയാണ് ഓണാംകണ്ടത്തിൽ വീട്ടിൽ ബേസിൽ ജോർജ്. എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് അഭിനയമോഹവുമായി സിനിമയിലേക്കെത്തിയ നടനായിരുന്നു ബേസിൽ. ബേസിൽ നായകനാകുന്ന രണ്ടാമത്തെ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് മരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.