scorecardresearch
Latest News

വയനാട് കല്‍പ്പറ്റയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് മരണം

കണ്ണൂര്‍, കാസര്‍ഗോഡ് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്

Accident
പ്രതീകാത്മക ചിത്രം

വയനാട്: വയനാട് പുഴമുടിയിൽ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് മരണം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും വിവരമുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.

കൽപ്പറ്റ – പടിഞ്ഞാറത്തറ റോഡിന് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. റോഡിലെ പോസ്റ്റിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പടെ ആറുപേരാണ് കാറിലുണ്ടായിരുന്നത്.

നാല് പേര്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശികളും രണ്ട് പേര്‍ കാസര്‍ഗോഡ് സ്വദേശികളുമാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Car accident at wayanad kalpatta three dead three injured