കൊച്ചി: സംസ്ഥാനത്തെ നാട്ടാനകളുടെ സെന്‍സസ് പൂര്‍ത്തിയായപ്പോള്‍  പ്രായം കുറഞ്ഞ ആന ഏതാനും മാസങ്ങൾക്ക് മുമ്പ് കാട്ടിൽ നിന്നും നാട്ടിലിറങ്ങിയ കുട്ടിക്കൊമ്പൻ. ലോകത്തെ ഏറ്റവും പ്രായം കൂടിയ നാട്ടാനയും കേരളത്തിലാണെന്നാണ് കരുതപ്പെടുന്നത്. 87 വയസ്സുളള തിരുവനന്തപുരത്തെ ദാക്ഷായണി എന്ന പിടിയാന ആണ്  പ്രായം കൂടിയ നാട്ടാന.

മൂന്നാറിന് സമീപം ചിന്നക്കനാലിലാണ് ഈ കുട്ടിക്കൊമ്പൻ കാട്ടിൽ നിന്നും നാട്ടിലെത്തപ്പെടുകയാ യിരുന്നു. മേയ് മാസത്തിലാണ് ഈ കുട്ടിയാന നാട്ടിലിറങ്ങയിത്. അമ്മയാന ചരിഞ്ഞതിനെ തുടർന്ന് അനാഥനായ ആനക്കുട്ടിയെ പിന്നീട് വനം വകുപ്പ് അധികൃതർ ഏറ്റെടുക്കുകയായിരുന്നു.

youngest elephant in kerala

മെയ് മാസത്തിൽ കൂട്ടംതെറ്റി ചിന്നക്കനാൽ ടൗണിൽ ഇറങ്ങിയ കുട്ടിക്കൊമ്പൻ (ഫയൽ ചിത്രം)

ഇപ്പോള്‍ ഒമ്പതുമാസം പ്രായമുള്ള കുട്ടിക്കൊമ്പന്‍ കഴിഞ്ഞ മേയിലാണ് മൂന്നാറിന് സമീപമുള്ള ചിന്നക്കനാല്‍ ടൗണില്‍ എത്തിയത്. നാട്ടുകാര്‍ക്കും വാഹനങ്ങള്‍ക്കുമിടയിലൂടെ ഓടിനടന്ന  രണ്ടരമാസം പ്രായമുള്ള കുട്ടിയാനയെ പിന്നീട് വനംവകുപ്പ് അധികൃതര്‍ കോട്ടൂരിലെ ആന പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

രണ്ടു ദിവസം ആനക്കുട്ടിയെ തേടി തള്ളയാന ഉള്‍പ്പെടുന്ന സംഘമെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വന്നില്ല. ഇതിനിടെ തള്ളയാനയെ  ചരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു കോട്ടൂരെത്തിച്ച കാട്ടാനക്കുട്ടി ക്ക് വനംവകുപ്പ് അധികൃതര്‍ കണ്ണനെന്ന പേര് നല്‍കുകയായിരുന്നു.

കേരളത്തില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ നാട്ടാന സെന്‍സസിലാണ് ഒമ്പതുമാസക്കാരനായ കണ്ണനും ഇടംപിടിച്ചത്. കണ്ണനെക്കൂടാതെ രണ്ടു വയസില്‍ താഴെ പ്രായമുള്ള നാലു കുട്ടിയാനകള്‍ക്കൂടി കോട്ടൂര്‍ ആന പരിചരണ കേന്ദ്രത്തിലുണ്ട്. അര്‍ജുന്‍, മനു, മായ, പൂര്‍ണ എന്നിങ്ങനെയാണ് ഈ നാലുകുട്ടിയാനകള്‍ക്കും പേരിട്ടിട്ടുള്ളത്.

Read More: കൂട്ടംതെറ്റി കുട്ടിയാന നാട്ടിലിറങ്ങി പിന്നെ സംഭവിച്ചത്  

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുളള പൂജപ്പുര ചെങ്കള്ളൂർ മഹാദേവ  ക്ഷേത്രത്തിലെ ദാക്ഷായണി എന്ന ആനയാണ് കേരളത്തിലെ ആനകളിലെ ഏറ്റവും കൂടുതൽ പ്രായമുളളത്. 87 വയസ്സാണ് ദാക്ഷായണിക്ക്.ദാക്ഷായണി എന്ന ആനമുത്തശ്ശി ഏഷ്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ നാട്ടാനയെന്നാണ് കരുതപ്പെടുതന്നത്. കോടനാട് ആനക്കൊട്ടിലിൽ നിന്നും 1960 ലാണ് ദാക്ഷായണി ചെങ്കളളൂരിലെത്തുന്നത്. തിരുവനന്തപുരത്തെ ക്ഷേത്രോത്സവങ്ങളിലെ നിത്യസാന്നിദ്ധ്യമായിരുന്ന ദാക്ഷായണി ഇപ്പോൾ വിശ്രമ ജീവിതത്തിലാണ്.

നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ദാക്ഷായണിക്ക് ഗജമുത്തശ്ശി പട്ടം നൽകി ആദരിച്ചു. വനം വകുപ്പിന്റെ രേഖ പ്രകാരം 2007 ഓഗസ്റ്റിൽ ദാക്ഷായണി ആനയ്ക്ക് 76 വയസ്സായിരുന്നു.  ഇപ്പോൾ 87 വയസുള്ള ഈ ആന 2003 ലാണ് ഗിന്നസ് റെക്കോഡ് നേടിയത്.

oldest Captive Elephants in Kerala

ദാക്ഷായണിയെ ഗജമുത്തശ്ശി പട്ടം നൽകി ആദരിച്ചപ്പോൾ. ഫൊട്ടോ കടപ്പാട് :ഫെയ്സ് ബുക്ക്

പിടിയാനായ ദാക്ഷായണി കഴിഞ്ഞാൽ പിന്നെ കോടനാട് ആന വളർത്തൽ കേന്ദ്രത്തിൽ ഉളള കൊമ്പനായ സോമനാണ് സീനിയർ. എൺപതുകാരനായ സോമൻ കാട്ടാനാകളെ പിടികൂടാനും അവ നാട്ടിൽ ചെയ്യുന്ന ശല്യങ്ങൾ കുറയ്ക്കുന്നതി നായുളള നടിപടികളുടെയും നേതൃത്വം വഹിക്കുന്ന കുങ്കിയാനയാണ്.

ഏറ്റവും ഇളമുറക്കാരനായ കണ്ണനോടൊപ്പം തന്നെ 80 വയസ് പ്രായമുള്ള സോമനെന്ന കുങ്കിയാനയും ഇപ്പോള്‍ ആന പരിചരണ കേന്ദ്രത്തിലുണ്ട്. ആനകളുടെ വിരമിക്കല്‍ പ്രായം 80 വയസായി നിജപ്പെടുത്തിയിട്ടുള്ളതിനാല്‍ സോമന് ഇപ്പോള്‍ പൂര്‍ണമായും വിശ്രമ ജീവിതമാണ് വനംവകുപ്പ് അധികൃതര്‍ നൽകിയിരിക്കുന്നത്.

Read More: അമ്മയാന ചരിഞ്ഞു: നാട്ടിലിറങ്ങിയ കുട്ടിയാന ഇനി അനാഥൻ

പുതിയ സെന്‍സസ് പ്രകാരം 521 നാട്ടാനകളാണ് കേരളത്തിലെമ്പാടുമുള്ളത്. 401 കൊമ്പനാനകള്‍, 98 പിടിയാനകള്‍ 22 മോഴയാനകള്‍ എന്നിങ്ങനെയാണ് നാട്ടാനകളുടെ കണക്ക്. അതേസമയം വര്‍ഷം തോറും 20 മുതല്‍ 25 നാട്ടാനകള്‍ വരെയാണ് ചരിയുന്നത്. ഏഷ്യൻ ആനകളുടെ ശരാശരി ആയുസ്സ് 60 വയസ്സ് എന്നാണ് കണക്കാക്കപ്പെട്ടിട്ടുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.