scorecardresearch

അന്ന് വന്നത് ഹര്‍ഷാരവങ്ങളിലേക്ക്, ഇന്ന് മരണത്തിലേക്കും

ഗള്‍ഫിലെ പ്രവാസികളുമായി കോഴിക്കോട്ടേയ്ക്ക് എത്തിയ ആദ്യ വന്ദേ ഭാരത്‌ ദൗത്യവിമാനത്തിന്റെ സഹവൈമാനികനായിരുന്നു ഇന്നലെ കരിപ്പൂര്‍ അപകടത്തില്‍ മരിച്ച ക്യാപ്റ്റന്‍ അഖിലേഷ് കുമാര്‍

captain akhilesh kumar, akhilesh kumar pilot, air india express pilot, air india crash,air india kerala accident,kerala plane crash air india kozhikode crash live,

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന അതിദാരുണമായ വിമാനാപകടത്തില്‍ രണ്ടു പൈലറ്റ്മാര്‍ ഉള്‍പ്പടെ 19 പേരാണ് ഇത് വരെ മരിച്ചത്. അനേകം പേര്‍ ചികിത്സയില്‍ കഴിയുന്നു. വന്ദേ ഭാരത്‌ ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് എത്തിയ വിമാനമാണ് റണ്‍വേയില്‍ നിന്നും സ്കിഡ്‌ ചെയ്ത് താഴേക്ക് പതിച്ചത്. അപകടത്തിന്റെ ആഘാതത്തില്‍ വിമാനം രണ്ടായി മുറിഞ്ഞു പോവുകയായിരുന്നു.

ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെ, ഫസ്റ്റ് ഓഫീസര്‍ അഖിലേഷ് കുമാര്‍ എന്നിവരാണ് മരിച്ച പൈലറ്റ്മാര്‍. ഇവരില്‍ അഖിലേഷ് കുമാര്‍, വന്ദേ ഭാരത്‌ മിഷന്റെ ഭാഗമായി കോഴിക്കോട്ടേയ്ക്ക് എത്തിയ ആദ്യ വിമാനത്തിന്റെ വൈമാനികരില്‍ ഒരാളായിരുന്നു. വിമാനത്താവളത്തില്‍ നിന്നും പുറത്ത് വരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ ക്രൂവിനെ അന്ന് കൈയ്യടികളോടെയാണ് കരിപ്പൂര്‍ സ്വീകരിച്ചത്.

അപകടത്തില്‍ മരിച്ച ക്യാപ്റ്റന്‍ ദീപക് വസന്ത് ഏറെ നാളത്തെ പ്രവര്‍ത്തി പരിചയമുള്ള മുതിര്‍ന്ന വൈമാനികനായിരുന്നു. ദശ്ര ശില്‍പ കതാരെ, അക്ഷയ് പാല്‍ സിംഗ്, ലളിത് കുമാര്‍, അഭീക് ബിസ്വാസ് എന്നിവരാണ്  അപകടത്തില്‍പ്പെട്ട വിമാനത്തിലെ മറ്റു ജീവനക്കാര്‍.

Read More Stories on Karipur Airport Plane Accident

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Capt akhilesh kumar co pilot karipur air indian express plane crash flew first vande bharat flight to kozhikode