Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

കോവിഡ് മരണങ്ങളിൽ 21 ശതമാനവും തിരുവനന്തപുരത്ത്; നടപടികൾ സുതാര്യമായതുകൊണ്ടെന്ന് അധികൃതർ

ആകെ കേസുകളുടെ 10 ശതമാനം റിപ്പോർട്ട് ചെയ്തിരിക്കുന്നതും ജില്ലയിൽനിന്ന് തന്നെയാണ്

Covid Death, Kerala

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും അധികം കോവിഡ് മരണങ്ങള്‍ സംഭവിക്കുന്നത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത്. ജൂണ്‍ 14 വരെയുള്ള കണക്കുകള്‍ പ്രകാരം 11,340 പേരാണ് സംസ്ഥാനത്ത് കോവിഡ് മൂലം മരണപ്പെട്ടത്. തിരുവനന്തപുരത്ത് മാത്രം 2,401 പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്.

സംസ്ഥാനത്ത് ആകെ കേസുകളുടെ 10 ശതമാനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും ജില്ലയില്‍ നിന്ന് തന്നെയാണ്. എന്നാല്‍ ഒന്‍പത് ശതമാനത്തോളം കോവിഡ് രോഗബാധിതരുണ്ടായ തൃശൂരില്‍ 10 ശതമാനം ആളുകള്‍ മാത്രമാണ് മരിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് മരണങ്ങള്‍ കൂടുതല്‍ സ്ഥിരീകരിക്കുന്നതിന് പിന്നിലെ കാരണം നടപടികള്‍ സുതാര്യമായതുകൊണ്ടാണെന്ന് ആരോഗ്യ വകുപ്പിലെ ഉത്തരവാദിത്വപ്പെട്ട അധികൃതര്‍ പറയുന്നത്. “മരണപ്പെട്ടയാളുടെ ആന്റിജന്‍ പരിശോധന നെഗറ്റീവ് ആണെങ്കില്‍, ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തും. നെഗറ്റീവ് ആയതിന് ശേഷം മരണപ്പെട്ടാലും കോവിഡ് മരണമായാണ് കണക്കാക്കുന്നത്. മഹാമാരിയുടെ തുടക്കം മുതല്‍ ജില്ലയില്‍ ഈ രീതിയാണ് പിന്തുടരുന്നത്. മറ്റു ജില്ലകളില്‍ കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്താറില്ല,” അധികൃതര്‍ വ്യക്തമാക്കി.

തിരുവനന്തപുരത്ത് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടുതല്‍ സുതാര്യതയോടെയാണെന്ന് സംസ്ഥാനത്തിന്റെ മെഡിക്കല്‍ ബോര്‍ഡ് തലവനായി പ്രവര്‍ത്തിച്ചിരുന്ന ഡോ. സന്തോഷ് കുമാര്‍ പറഞ്ഞു. “പല ജില്ലകളിലേയും മരണങ്ങള്‍ സംസ്ഥാന പട്ടികയില്‍ നിന്ന് അവസാനം ഒഴിവാക്കിയിട്ടുണ്ട്. നെഗറ്റീവ് ആയതിന് ശേഷവും ഉണ്ടാകുന്ന മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് പ്രായമായവരിലെ രോഗവ്യാപനവും ഗുരുതരാവസ്ഥയും മരണസംഖ്യ കൂടാനുള്ള കാരണമായി അധികൃതര്‍ കണക്കാക്കുന്നു. എന്നാല്‍ സംസ്ഥാനത്ത് 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ ജനസംഖ്യയുടെ 17 ശതമാനവും പത്തനംതിട്ട ജില്ലയിലാണ്. തിരുവനന്തപുരത്ത് ഇത് 13.1 ശതമാനമാണ്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളിലും തലസ്ഥാന ജില്ലയേക്കാള്‍ അധികമാണ്.

Also Read: ലോക്ക്ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍; തീവ്രബാധിത മേഖലകളില്‍ സമ്പൂര്‍ണ നിയന്ത്രണം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Capital district accounts for 21 percentage of kerala covid deaths

Next Story
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശംRain , Monsoon, Umbrella, മഴ , Iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com