തിരുവനന്തപുരം: പാലക്കാട് ഡിവിഷനിൽ ട്രാഫിക് തകരാറിനെ തുടർന്ന് ചില ട്രെയിനുകൾ റദ്ദാക്കുകയും ഒരെണ്ണം ഭാഗികമായി റദ്ദാക്കുകയും ചെയ്തു. 6 ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയത്. 14-ാം തീയതിയിലെ ട്രെയിൻ നമ്പർ- 12218 ഛണ്ഡിഗഡ്-കൊച്ചുവേളി കേരള സാംപർകാന്തി എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. ട്രെയിൻ നമ്പർ 12075 കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ഷൊർണൂർ ജംങ്ഷനിൽ യാത്ര അവസാനിപ്പിക്കും.

Kerala Rain Weather Live Updates: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; അതിതീവ്രമഴ ഉണ്ടാകില്ല

റദ്ദാക്കിയ ട്രെയിനുകൾ

1. ട്രെയിൻ നമ്പർ- 22654 നിസാമുദീൻ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ്
2. ട്രെയിൻ നമ്പർ- 12618 നിസാമുദീൻ-എറണാകുളം മംഗള എക്സ്പ്രസ്
3. ട്രെയിൻ നമ്പർ- 12626 ന്യൂഡൽഹി-ട്രിവാൻഡ്രം കേരള എക്സ്പ്രസ്
4. ട്രെയിൻ നമ്പർ- 22660 ഡെറാഡൂൺ-കൊച്ചുവേളി സൂപ്പർഫാസ്റ്റ്
5. ട്രെയിൻ നമ്പർ- 12521 ബറൗനി-എറണാകുളം റാപ്തി സാഗർ സൂപ്പർഫാസ്റ്റ്
6. ട്രെയിൻ നമ്പർ- 13351 ധൻബാദ്-ആലപ്പുഴ എക്സ്പ്രസ്
7. ട്രെയിൻ നമ്പർ- 12218 ഛണ്ഡിഗഡ്-കൊച്ചുവേളി കേരള സാംപർകാന്തി എക്സ്പ്രസ് (14.08.19)

ഭാഗികമായി റദ്ദാക്കിയ ട്രെയിൻ

1. ട്രെയിൻ നമ്പർ 12075 കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ഷൊർണൂർ ജംങ്ഷനിൽ യാത്ര അവസാനിപ്പിക്കും.

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഇന്ന് ചെന്നൈയിൽനിന്നും എറണാകുളത്തേക്ക് സ്പെഷ്യൻ ട്രെയിൻ സർവീസുണ്ട്. ട്രെയിൻ നമ്പർ 02645 എംജിആർ ചെന്നൈ സെൻട്രൽ-എറണാകുളം സ്പെഷ്യൽ ഫെയർ സ്പെഷ്യൽ എംജിആർ ചെന്നൈ സെൻട്രലിൽനിന്നും ഇന്ന് രാത്രി 8.10 ന് പുറപ്പെടും. 13-ാം തീയതി രാവിലെ 8.45 ന് എറണാകുളം ജംങ്ഷനിൽ എത്തിച്ചേരും. അറക്കോണം, കാട്പടി, ജോലാർപേട്ടൈ, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട് ജംങ്ഷൻ, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ട്. ട്രെയിനിലേക്കുളള റിസർവേഷൻ തുടങ്ങിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.