ന്യൂ​ഡ​ൽ​ഹി: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനം സാധാരണ നിലയിൽ പുന:സ്ഥാപിക്കാൻ നിയമ നിർമ്മാണം നടത്തണമെന്ന് മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണി. ഇതേ കുറിച്ച് സർവ്വകക്ഷി യോഗം വിളിച്ച് സംസ്ഥാന സർക്കാർ ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

“കലാലയങ്ങളിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. വർഗ്ഗീയ ശക്തികൾക്കാണ് ഇത് ഗുണം ചെയ്യുക. ജനാധിപത്യ രീതികൾ വിദ്യാർത്ഥികൾ പഠന കാലത്ത് തന്നെ അറിഞ്ഞിരിക്കണം. സാമൂഹിക പ്രതിബദ്ധതയില്ലാത്ത വിദ്യാലയ അന്തരീക്ഷം ഭാവികേരളത്തിന് യാതൊരു നന്മയും ചെയ്യില്ല”, ആന്റണി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ