Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

കൊന്നിട്ടും തീരാത്ത പക: അഭിമന്യുവിന്റെ പേരിലുള്ള മാഗസിൻ പോപ്പുലർ ഫ്രണ്ട് കത്തിച്ചു

അഭിമന്യുവിന്റെ പേരിലുള്ള അക്ഷരങ്ങളെ പോലും മതതീവ്രവാദികൾ ഭയക്കുന്നുണ്ട് എന്നതിന് തെളിവാണ് ഈ സംഭവമെന്ന് എസ്എഫ്‌ഐ

മലപ്പുറം: കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവും എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമായിരുന്ന അഭിമന്യുവിന്‍റെ പേരിലുള്ള കോളേജ് മാഗസിന്‍ നടു റോഡിലിട്ട് കത്തിച്ച് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ.

മലപ്പുറം എടക്കര പാലേമാട് ശ്രീ വിവേകാനന്ദ കോളേജിൽ 2017- 18 കോളേജ് യൂണിയൻ അഭിമന്യു എന്ന പേരിൽ പുറത്തിറക്കിയ മാഗസിനാണ് ക്യാമ്പസ് ഫ്രണ്ട്- എസ്ഡിപിഐ സംഘം കത്തിച്ചത്. കഴിഞ്ഞ മാസമാണ് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ മഹാരാജാസ് കോളേജ് ക്യാമ്പസിനുള്ളില്‍ വച്ച് അഭിമന്യുവിനെ കുത്തിക്കൊന്നത്. ഈ സംഭവത്തില്‍ ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന നേതാവടക്കം പിടിയിലായിരുന്നു.

അഭിമന്യുവിന്റെ പേരിലുള്ള അക്ഷരങ്ങളെ പോലും മതതീവ്രവാദികൾ ഭയക്കുന്നുണ്ട് എന്നതിന് തെളിവാണ് ഈ സംഭവമെന്ന് എസ്എഫ്‌ഐ നേതാക്കൾ പറഞ്ഞു. തിങ്കളാഴ്ചയാണ് മാഗസിൻ പ്രകാശനം ചെയ്‌തത്. ചൊവ്വാഴ്ച രാവിലെ പുറത്ത് നിന്നെത്തിയ എസ്ഡിപിഐ പ്രവർത്തകരുടെ സഹായത്തോടെ കോളേജിലെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ മാഗസിൻ കത്തിക്കുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Campus front burned college magazine named abhimanyu

Next Story
Rain in Kerala LIVE updates: ഇടുക്കി ഡാമിലെ ജല നിരപ്പ് 2,396 അടിയായി
The moderation of comments is automated and not cleared manually by malayalam.indianexpress.com