/indian-express-malayalam/media/media_files/uploads/2022/10/Stem-cell-donar-registration-Maharajas.jpg)
മഹാരാജാസ് കോളജിൽ നടന്ന റജിസ്ട്രേഷൻ ക്യാമ്പിൽ ശ്രവം ശേഖരിക്കുന്ന വിദ്യാർഥി. ഫൊട്ടോ: നിതിൻ ആർ കെ
കൊച്ചി: അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പൂര്‍വ വിദ്യാര്‍ഥി അനിതയ്ക്കു രക്ത മൂലകോശങ്ങള്‍ കണ്ടെത്താന്‍ മഹാരാജാസ് കോളജിന്റെ കരുതല്‍. മഹാരാജാസ് കോളജ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷനും കോളജ് എന്‍ എസ് എസ് യൂണിറ്റും സംയുക്തമായി നടത്തിയ രക്ത മൂലകോശ ദാന റജിസ്ട്രേഷനിൽ വൻ പങ്കാളിത്തം. 925 പേര്‍ റജിസ്റ്റര്‍ ചെയ്തു.
രക്ത മൂലകോശ ദാന രജിസ്ട്രിയായ ദാത്രിയുടെ പങ്കാളിത്തത്തോടെ കോളജിലെ എന്‍ എസ് എസ് ഹാളില്‍ ഇന്നു രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് റജിസ്ട്രേഷന്‍ നടത്തിയത്. കോളജിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ വിദ്യാര്‍ഥികള്‍ക്ക് സമയം നിശ്ചയിച്ചു നല്‍കിയായിരുന്നു റജിസ്‌ട്രേഷന്‍. വിദ്യാര്‍ഥികള്‍ വായില്‍നിന്ന് ശ്രവം സ്വയം ശേഖരിച്ചു നല്‍കി.
മഹാരാജാസ് കോളജ് മുന്‍ യൂണിയന്‍ വൈസ് ചെയര്‍മാനാണു ഇടപ്പള്ളി സ്വദേശിയായ സി കെ അനിത. മജ്ജ സംബന്ധമായ അപൂര്‍വ രോഗാവസ്ഥയായ മൈലോഫൈബ്രോസിസാണ് അനിതയെ ബാധിച്ചത്. സഹോദരങ്ങളില്‍ ആരുടെയും മൂലകോശങ്ങള്‍ യോജിക്കാതെ വന്നതോടെയാണു പുറത്തുനിന്നു ദാതാവിനെ തേടുന്നത്. ദാത്രി മുഖേനെ നേരത്തെ രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് യോജിച്ച ആരെയും ലഭിക്കാത്തതിനാലാണ് ഇന്നു ക്യാമ്പ് നടത്തിയത്.
/indian-express-malayalam/media/media_files/uploads/2022/10/Stem-cell-donar-registration-Maharajas-1.jpg)
ക്യാമ്പ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി എസ് ജോയ് ഉദ്ഘാടനം ചെയ്തു. മഹാരാജാസ് കോളജ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രസിഡന്റ് സി ഐ സി സി ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ദാത്രി കോര്‍ഡിനേറ്റര്‍ അതുല്യ ഓരോ സെക്ഷനിലെയും കുട്ടികള്‍ക്കു ക്ലാസെടുത്തു.
ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനും തൃക്കാക്കരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായിരുന്ന ഡോ. ജോ ജോസഫ് ഉള്‍പ്പെടെ പൊതുസമൂഹത്തിലെ ഒട്ടേറെ പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us