കോഴിക്കോട്: മോഹൻലാലിനെയും പി.ടി.ഉഷയെയും കാലിക്കറ്റ് സർവ്വകലാശാല ഡി ലിറ്റ് ബിരുദം നൽകി ആദരിച്ചു. സർവ്വകലാശാല ക്യാംപസിൽ പ്രത്യേകം തയ്യാറാക്കിയ പവലിയനിൽ ഗവർണർ പി.സദാശിവം ഇരുവർക്കും ബിരുദം സമ്മാനിച്ചു. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, കാലിക്കറ്റ് സർവ്വകലാശാല വിസി കെ.മുഹമ്മദ് ബഷീർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

തനിക്ക് ലഭിച്ച ഡി ലിറ്റ് തനിക്കൊപ്പം നിന്ന മലയാള സിനിമാ കൂട്ടായ്മയ്ക്ക് ലഭിച്ച അംഗീകാരമാണെന്ന് മോഹൻലാൽ പറഞ്ഞു. ഭാര്യ സുചിത്രയ്ക്കും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനുമൊപ്പമാണ് മോഹൻലാൽ എത്തിയത്. കായിക രംഗത്തെ വളർച്ചക്ക് ഒപ്പം നിന്ന കാലിക്കറ്റ് സർവകലാശാല നൽകുന്ന കിരീടം വളർത്തമ്മ തരുന്ന ആദരവാണെന്ന് പി.ടി.ഉഷ പറഞ്ഞു.

സിനിമാ മേഖലയക്കും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് കാലടി സംസ്കൃത സർവ്വകലാശാല നേരത്തെ മോഹൻലാലിന് ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ