കോഴിക്കോട്: മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നില്ലെന്ന് വിദ്യാർഥികളും രക്ഷിതാക്കളും സത്യവാങ്മൂലം നൽകണമെന്ന് കാലിക്കറ്റ് സർവകലാശാല. അഡ്മിഷൻ സമയത്താണ് സത്യവാങ്മൂലം നൽകേണ്ടതെന്ന് സർവകലാശാല പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. കാലിക്കറ്റ് സർവകലാശാല ഫെബ്രുവരി 27 ന് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്.

ലഹരിവിരുദ്ധ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് രജിസ്‌ട്രാർ ആണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. 2020-21 അധ്യയന വര്‍ഷം മുതല്‍ അഡ്‌മിഷൻ സമയത്ത് വിദ്യാര്‍ഥികൾ മദ്യമോ ലഹരിയോ ഉപയോഗിക്കുന്നില്ലെന്ന് സത്യവാങ്മൂലം നല്‍കണം.

Read Also: പൊളി സാനം; കനവുകളിൽ മധു പകരാൻ അമ്മാമ്മയെ ക്ഷണിച്ച് അപ്പാപ്പൻ, വീഡിയോ

കോളേജുകൾക്ക് പുറമേ യൂണിവേഴ്‌സിറ്റി പഠനവിഭാഗങ്ങൾക്കും ഉത്തരവ് ബാധകമാണ്. ലഹരിവസ്‌തുക്കളുടെ ഉപഭോഗമോ വിനിമയമോ ആയി ബന്ധപ്പെട്ട പ്രവൃത്തികളില്‍ ഏര്‍പ്പെടില്ലെന്നും അത്തരം പ്രവൃത്തികൾക്കുള്ള ശിക്ഷ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുമെന്നും അറിയിക്കുന്നുവെന്നാണ് സത്യവാങ്‌മൂലത്തിൽ രക്ഷിതാവും വിദ്യാര്‍ഥിയും ഒപ്പുവച്ച് നല്‍കേണ്ടത്.

circular, calicut university,ie malayalam

കഴിഞ്ഞ വര്‍ഷം ലഹരിവിരുദ്ധ സമിതി യോഗത്തിലാണ് ഇത്തരമൊരു ശുപാര്‍ശ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു മുൻപിലെത്തിയത്. ഒരു വർഷത്തിനു ശേഷം ശുപാർശ നടപ്പിലാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ഉത്തരവ് നടപ്പിലാക്കാനാണ് സർവകലാശാലയുടെ തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.