Latest News

കോഴിക്കോട്ട് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു

ക്യാൻസറിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് പരിശോധനയ്ക്കായി ഇവരുടെ സാമ്പിളുകള്‍ അയച്ചിട്ടുണ്ട്

corona

കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. ദുബായില്‍ എടപ്പാള്‍ സ്വദേശിനിയാണ് മരിച്ചത്. ക്യാൻസറിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് പരിശോധനയ്ക്കായി ഇവരുടെ സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. മേയ് 20നാണ് ഇവർ ദുബായില്‍ നിന്നെത്തിയത്.

കോവിഡ് മൂലം സംസ്ഥാനത്ത് ചൊവ്വാഴ്ച ഒരാൾ കൂടി മരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 11 ആയി. ഗുരുതരമായ ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് മരണമടഞ്ഞ നാലാഞ്ചിറ സ്വദേശിയായ ഫാ. കെജി വര്‍ഗീസിന് (77) കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമായിട്ടില്ല.

Read More: കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 86 പേർക്ക്

അതേസമയം സംസ്ഥാനത്ത് ഇന്നലെ 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. മലപ്പുറം ജില്ലയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗം കണ്ടെത്തിയത്, 15 പേര്‍ക്ക്. ആലപ്പുഴ – 10 കാസർഗോഡ് – 9 കൊല്ലം – 8 തിരുവനന്തപുരം – 7 കോട്ടയം – 6 തൃശൂര്‍ – 6 വയനാട് – 6 പാലക്കാട് – 5 കോഴിക്കോട് – 5 കണ്ണൂര്‍ – 5 എറണാകുളം – 3 പത്തനംതിട്ട – 1 എന്നിങ്ങനെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

ഇതില്‍ 46 പേര്‍ വിദേശത്ത് നിന്നും (കുവൈറ്റ്-21, യു.എ.ഇ.-16, സൗദി അറേബ്യ-6, മാലിദ്വീപ്-1, ഖത്തര്‍-1, ഒമാന്‍-1) 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-9, തമിഴ്‌നാട്-7, കര്‍ണാടക-5, ഡല്‍ഹി-3, ഗുജറാത്ത്-1, രാജസ്ഥാന്‍-1) നിന്നും വന്നതാണ്. 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വയനാട് ജില്ലയിലെ 6 പേര്‍ക്കും മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വിതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,010 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,45,670 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1340 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 200 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Web Title: Calicut lady died during covid 19 observation

Next Story
കേരളത്തിൽ നിന്ന് മടങ്ങാൻ അതിഥി തൊഴിലാളികൾക്കുള്ള ട്രെയിനുകളുടെ പട്ടിക തയ്യാറാക്കി സംസ്ഥാനംshramik specials, Migrant Workers, അതിഥി തൊഴിലാളികൾ, Kerala, അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാൻ കേരളം, Lock Down, അടച്ചുപൂട്ടൽ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com