Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

കൊയിലാണ്ടിയില്‍ സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്; നേരം പുലരും മുമ്പെ പ്രത്യാക്രമണവും

പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ൽ സി​പി​എം നേ​താ​വും ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിങ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ കെ.ഷി​ജു​വി​ന്‍റെ വീ​ടി​ന് നേ​രെ​ ബോംബേറ്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന് മണിയോടെയാണ് അക്രമം നടന്നത്. വീടിന്റെ മുന്‍ഭാഗത്തെ ജനലിന് നേരെയാണ് ബോംബേറ് നടന്നത്. അക്രമത്തില്‍ വീടിന് സാരമായ കേടുപാട് പറ്റി.

ഇ​തി​നു പി​ന്നാ​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടായി. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി.​കെ.മു​കു​ന്ദ​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ബോം​ബേ​റ് ഉ​ണ്ടാ​യ​ത്. ശബരിമല കർമ്മസമിതിയുടെ സംസ്ഥാന ഹര്‍ത്താലില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്തുടനീളം അക്രമ പരമ്പരകള്‍ അരങ്ങേറിയിരുന്നു.

ഹര്‍ത്താല്‍ കഴിഞ്ഞ് ആറ് ദിവസം പിന്നിടുമ്പോഴും അക്രമം തുടരുകയാണ്. ഞാ​യ​റാ​ഴ്ച ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ അ​തു​ലി​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബെ​റി​ഞ്ഞ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. വീര്യം കുറഞ്ഞ സ്റ്റീല്‍ ബോംബാണ് ഉപയോഗിച്ചത്. ആര്‍ക്കും പരുക്കില്ല. എന്നാല്‍ വീടിന്‍റെ മുന്‍വശത്തെ വാതില്‍ പൂര്‍ണമായി തകര്‍ന്നു. ജനല്‍ചില്ലുകളും പൊട്ടിത്തെറിച്ചു.

അതിനിടെ, കണ്ണൂർ പാനൂരില്‍ നിന്നും ഉഗ്രസ്ഫോടന ശേഷിയുള്ള നാടൻ ബോംബുകളുടെ ശേഖരം പിടിച്ചെടുത്തു. പാനൂര്‍ ചേരിക്കലിലെ പൊലീസ് പരിശോധനയിലാണ് ഉഗ്രസ്ഫോടന ശേഷിയുള്ള ഇരുപത് നാടന്‍ ബോംബുകള്‍ കണ്ടെടുത്തത്. ഇവ അടുത്തിടെ നിർമ്മിച്ചതാണെന്നാണ് നിഗമനം. കൊളവല്ലൂരിൽ ഹർത്താൽ ദിനത്തിൽ പൊലീസ് ജീപ്പ് തകർത്ത കേസിലെ പ്രതികൾക്കായി നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Calicut cpm bjp sabarimala hartal bomb hurled

Next Story
ഇന്നലെയും ശബരിമലയില്‍ യുവതി ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്sabarimala, ശബരിമല യുവതി പ്രവേശനം, sabarimala women entry, ശബരിമല, സ്ത്രീ പ്രവേശനം, sabarimala protests, ശബരിമല പ്രതിഷേധം, sabarimala right wing protest, sabarimala verdict, lrd ayyappa, Pinarayi Vijayan, Hindu Aikya Vedi, india news ,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
The moderation of comments is automated and not cleared manually by malayalam.indianexpress.com