കൊച്ചി: കേരളത്തിന്റെ 13 ജില്ലകളിലും നാശം വിതച്ച പ്രളയകാലത്ത് മലയാളി ആരായിരുന്നു? ആ ചോദ്യത്തിന്റെ ഉത്തരവും ഇനി കലണ്ടറിൽ കാണാം. തീയ്യതികളും വിശേഷദിവസങ്ങളും ട്രെയിൻ സമയവും നോക്കാൻ ഉപയോഗിച്ച കലണ്ടർ ഇനി വർഷം മുഴുവൻ കേരളത്തെ തകർത്തെറിഞ്ഞ പ്രളയത്തെയും അക്കാലത്തെ മലയാളിയുടെ കൂട്ടായ പരിശ്രമത്തെയും അടയാളപ്പെടുത്തും.

ഇടുക്കി ജില്ലാ സഹകരണ ബാങ്കാണ് പ്രളയകാലത്തെ ചിത്രങ്ങൾ ഉൾപ്പെടുത്തി കലണ്ടർ പ്രസിദ്ധീകരിച്ചത്. ചെറുതോണി പാലത്തിന് മുകളിലൂടെ പനി ബാധിച്ച കുഞ്ഞുമായി പട്ടാളക്കാരൻ ഓടുന്ന ചിത്രമാണ് ജനുവരിയിൽ ഉളളത്. പിന്നീടങ്ങോട്ട് മത്സ്യത്തൊഴിലാളികളും സൈന്യവും പൊലീസും നാട്ടുകാരും വ്യോമസേനയും നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങളാണ് ഉളളത്.

Calender 2019 by on Scribd

കേരളത്തിൽ പ്രളയം നാശം വിതച്ച വിവിധ സ്ഥലങ്ങളിൽ നിന്നുളള ചിത്രങ്ങൾ ഇതിലുണ്ട്. മാധ്യമപ്രവർത്തകർ പകർത്തിയ ചിത്രങ്ങൾ ശേഖരിച്ചാണ് ഇടുക്കി ജില്ലാ സഹകരണ ബാങ്ക് കലണ്ടർ പുറത്തിറക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.