കൊച്ചി: കണ്ണൂർ വിമാനത്താവളത്തിലെ സിഎജി ഓഡിറ്റിന് ഹൈക്കോടതിയുടെ സ്റ്റേ. കിയാൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഓഡിറ്റ് വേണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യമാണ് ഇടക്കാല ഉത്തരവിലൂടെ ഹെെക്കോടതി തടഞ്ഞത്.
സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള കിയാലിൽ സ്വകാര്യവൽക്കരണം നേരിടുന്ന ബിപിസിഎൽ അടക്കം കമ്പനികൾക്ക് ഓഹരിയുണ്ട്. സർക്കാർ കമ്പനിയാണെങ്കിൽ പോലും പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഓഹരി ഉണ്ടെങ്കിൽ കമ്പനി നിയമത്തിലെ സെക്ഷൻ 139 (5) പ്രകാരം കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റിംഗ് വേണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
Read Also: ‘മോഹമുന്തിരി’ക്ക് കിടിലൻ സ്റ്റെപ്പിട്ട് ഉമ്മിച്ചി; കൈയടിച്ച് സിതാരയും ഗോപി സുന്ദറും
സിഎജി ഓഡിറ്റിംഗ് വേണമെന്ന് കേന്ദ്രം കർശന നിലപാടെടുത്തതോടെയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമിപിച്ചത്. കണ്ണൂർ വിമാനത്താവളത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ പി.ഗോപിനാഥ് മേനോൻ ഹാജരായി. കമ്പനി നിയമത്തിലെ സെക്ഷൻ 139(5) കിയാലിന് ബാധകമല്ലെന്നാണ് സർക്കാർ നിലപാട്. കേസിൽ കോടതി കോർപ്പറേറ്റ് മന്ത്രാലയത്തിനും സംസ്ഥാന സർക്കാരിനും
നോട്ടീസയച്ചു.