scorecardresearch

ബെഹ്റ ഇന്ന് പടിയിറങ്ങും; അനില്‍കാന്ത് പുതിയ പൊലീസ് മേധാവി

1988 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ്

1988 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ്

author-image
WebDesk
New Update
Nokku kooli, DGP, Nokku Kooli DGP's direction, Nokku Kooli Police case, Nokku Kooli High Court, Nokku Koooli Pinarayi Vijayan, Nokku Kooli CITU, Nokku Kooli INTUC, Nokku Kooli AITUC, Nokku Kooli BMS, Nokku Kooli Kerala, Kerala news, Latest news, Malayalam news, News in Malayalam, Indian Express Malayalam, IE Malayalam

ഫൊട്ടോ: സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി വൈ അനിൽകാന്തിനെ നിയമിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വൈകിട്ട് സ്ഥാനമൊഴിയുന്ന നിലവിലെ ഡിജിപി ലോക്നാഥ് ബെഹ്റയിൽനിന്ന് അനിൽകാന്ത് ചുമതല ഏറ്റെടുക്കും.

Advertisment

മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ചെയ്ത നല്ല കാര്യങ്ങള്‍ തുടരുമെന്ന് അനില്‍കാന്ത് മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീസുരക്ഷയ്ക്ക് മുന്‍ഗണനയുണ്ടാകും. കൂടുല്‍ കാര്യങ്ങള്‍ ചുമതലയേറ്റ ശേഷം മറ്റ് പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1988 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മിഷണറാണ്. കേരള കേഡറില്‍ എ.എസ്.പി ആയി വയനാട്ടിൽ സര്‍വിസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡല്‍ഹി, ഷില്ലോങ് എന്നിവിടങ്ങളില്‍ ഇന്‍റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടറായി.

മടങ്ങിയെത്തിയ ശേഷം കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും പ്രവര്‍ത്തിച്ചു. സ്പെഷൽ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജിയായും സ്പെഷൽ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും പ്രവർത്തിച്ചു. ഇടക്കാലത്ത് അഡിഷണല്‍ എക്സൈസ് കമ്മിഷണറായിരുന്നു.

Advertisment

എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആൻഡ് മാനേജിങ് ഡയറക്ടറായിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എ.ഡി.ജി.പിയായും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്‍, പൊലീസ് ആസ്ഥാനം, സൗത്ത് സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എ.ഡി.ജി.പിയായും ജോലി നോക്കി. ജയില്‍ മേധാവി, വിജിലന്‍സ് ആൻഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മിഷണര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. 64-ാമത് ഓള്‍ ഇന്ത്യ പൊലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്റേഷനും 2018 ല്‍ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയായ അനിൽ കാന്ത് ഡല്‍ഹി സ്വദേശിയാണ്. ഭാര്യ പ്രീത ഹാരിറ്റ്, മകന്‍ റോഹന്‍ ഹാരിറ്റ്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ ഇതുവരെ ലോക്നാഥ് ബെഹ്റയായിരുന്നു സംസ്ഥാന പൊലീസ് മേധാവിയായി സേവനമനുഷ്ഠിച്ചിരുന്നത്. അഞ്ച് വര്‍ഷം ഒരു സര്‍ക്കാരിനൊപ്പം ഈ സ്ഥാനത്ത് തുടരുന്ന ആദ്യ പൊലീസ് ഉദ്യോഗസ്ഥനെ നേട്ടവുമായാണ് ബഹ്റയുടെ പടിയിറക്കം.

Also Read: ഇന്ത്യയിൽ അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സിൻ- മൊഡേണ വാക്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം

Kerala Police Loknath Behra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: