തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അടുത്ത നൂറ് ദിന കർമ പരിപാടികളുടെ പ്രഖ്യാപനം ഉടൻ. ഇന്ന് മന്ത്രിസഭായോഗം ചേരും. നൂറ് ദിന കർമ പരിപാടികളിൽ എന്തെല്ലാം ഉൾക്കൊള്ളിക്കണമെന്ന കാര്യത്തിൽ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ക്രിസ്‌മസിനോട് അനുബന്ധിച്ച് നൂറ് ദിന കർമ പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടാകാനും സാധ്യത. തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പൂർത്തിയായ സാഹചര്യത്തിൽ ഉടൻ തന്നെ പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത. നിലവിലുള്ള പദ്ധതികളുടെ പൂര്‍ത്തീകരണം ഉറപ്പാക്കുന്ന കര്‍മ പരിപാടിക്കായിരിക്കും മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കുക. പുതിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലേ ഉണ്ടാകൂ.

ലൈഫ് പദ്ധതിയില്‍ അരലക്ഷം വീടുകള്‍ കൂടി നിര്‍മിക്കുന്നത് പ്രഖ്യാപിക്കും. തീരദേശപുനരധിവാസ പദ്ധതിയില്‍ മൂന്നൂറ് ഫ്ളാറ്റുകളും രണ്ടായിരം പേര്‍ക്ക് ഭൂമിയും പ്രഖ്യാനപനമുണ്ടാവും. ടൂറിസം വകുപ്പില്‍ 48 പദ്ധതികള്‍ നൂറ് ദിവസനത്തിനകം ഉദ്ഘാടനം ചെയ്യും.

Read Also: ഉലയാതെ നായകൻ, ഇടത് തരംഗം

ചെമ്പഴത്തിയിലെ കണ്‍വെന്‍ഷന്‍ സെന്റർ, കനകകുന്ന് പാലസിന്റെ നവീകരണം ഉദ്ഘാടനം എന്നിവ കര്‍മ പദ്ധതിയില്‍ ഇടംപിടിച്ചിട്ടുണ്ട്. കേരള ബാങ്ക് പത്തു മൊബൈല്‍ ബാങ്കള്‍ നിരത്തിലിറക്കും.

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽ ജനോപകാരപ്രദമായ പദ്ധതികൾ പ്രഖ്യാപിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. സംസ്ഥാനത്ത് തുടർഭരണ സാധ്യതയുണ്ടെന്ന് ഇടതുപക്ഷം വിലയിരുത്തുന്നു. ക്ഷേമ പെൻഷൻ വിതരണം, സൗജന്യ ഭക്ഷ്യകിറ്റ് വിതരണം, കോവിഡ് രോഗികൾക്ക് സൗജന്യ ചികിത്സ, വിദ്യാലയങ്ങളിലെ നവീകരിക്കൽ തുടങ്ങി ക്ഷേമ പ്രവർത്തനങ്ങൾ ഇപ്പോഴത്തെ പോലെ തുടരാനാണ് തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.