scorecardresearch

നയപ്രഖ്യാപനം ഒഴിവാക്കി സർക്കാർ; നിയമസഭാ സമ്മേളനം തുടരും

പുതിയ വർഷത്തെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. എന്നാൽ നയപ്രഖ്യാപനം ഒഴിവാക്കാനാണ് സർക്കാർ തീരുമാനം

പുതിയ വർഷത്തെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. എന്നാൽ നയപ്രഖ്യാപനം ഒഴിവാക്കാനാണ് സർക്കാർ തീരുമാനം

author-image
WebDesk
New Update
kerala legislative assembly, kerala govt, ie malayalam

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കി ബജറ്റ് സമ്മേളനം ചേരാൻ സർക്കാർ തീരുമാനം. ഇന്നലെ പിരിഞ്ഞ സമ്മേളനത്തിന്റെ തുടർച്ചയായി അടുത്ത മാസം വീണ്ടും സമ്മേളനം ചേരും. മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

Advertisment

പുതിയ വർഷത്തെ ആദ്യ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. എന്നാൽ നയപ്രഖ്യാപനം ഒഴിവാക്കാനാണു സർക്കാർ തീരുമാനം. സഭ പിരിയുന്നതായി മന്ത്രിസഭ ശുപാർശ ചെയ്യാത്ത പക്ഷം പിന്നീട് സഭ സമ്മേളിച്ചാലും പഴയ സമ്മേളനത്തിന്റെ തുടർച്ചയായി തന്നെ കണക്കാക്കാം. എന്നാൽ, അടുത്ത വർഷം പുതുതായി എപ്പോൾ സഭ ചേർന്നാലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടി വരും.

അതിനിടെ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ക്രിസ്മസ് വിരുന്ന് ഇന്ന് വൈകിട്ട് രാജ്ഭവനില്‍ നടക്കും. ഗവർണറുടെ ക്ഷണമുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിമാരും മന്ത്രിമാരും വിരുന്നിൽ പങ്കെടുക്കില്ല. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണറുമായി വിട്ടുവീഴ്ച വേണ്ടന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണു വിരുന്നിൽ പങ്കെടുക്കേണ്ടെന്നു സര്‍ക്കാര്‍ തീരുമാനമെടുത്തത്. പ്രതിപക്ഷനേതാവും വിരുന്നില്‍ പങ്കെടുക്കില്ല.

Governor Legislative Assembly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: