തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍ഗോഡ് അര്‍ധ അതിവേഗ റെയില്‍ പാതയായ സില്‍വര്‍ ലൈനിന്റെ അലൈന്‍മെന്റില്‍ നേരിയ മാറ്റം. സാധ്യതാപഠന റിപ്പോര്‍ട്ടില്‍ മാഹി വഴിയാണു ലൈന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ മാഹി ഒഴിവാക്കിയാണ് പുതിയ അലൈന്‍മെന്റ്. പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ടി(ഡിപിആര്‍)നു സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി.

തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ ഇപ്പോഴത്തെ റെയില്‍ പാതയില്‍നിന്ന് മാറിയും തിരൂരില്‍നിന്ന് കാസര്‍ഗോഡ് വരെ ഇപ്പോഴത്തെ പാതയ്ക്ക് സമാന്തരവുമായിട്ടായിരിക്കും സില്‍വര്‍ ലൈന്‍ നിര്‍മിക്കുക. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍.

Also Read: പുതുതായി രോഗം സ്ഥിരീകരിച്ചവർ കുറവ്, നെഗറ്റീവ് ഫലം കൂടുതൽ: അറിയാം ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍

കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്(കെ-റെയില്‍) നടപ്പാക്കുന്ന പദ്ധതിക്ക് 63,941 കോടി രൂപയാണ് ചെലവ്. 2025 ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡിപിആറിനു റെയില്‍വേ ബോര്‍ഡ്, നീതി ആയോഗ്, കേന്ദ്ര മന്ത്രിസഭ എന്നിവയുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. പദ്ധതിക്ക് റെയില്‍വേ ബോര്‍ഡിന്റെ തത്വത്തിലുള്ള അംഗീകാരം ഡിസംബറില്‍ ലഭിച്ചിരുന്നു.

529.45 കിലോമീറ്ററാണു പാതയുടെ ദൈര്‍ഘ്യം. യാത്രാ സമയം നാലു മണിക്കൂര്‍. ഏറെ തിരക്കുള്ള തിരുവനന്തപുരം-എറണാകുളം യാത്രാസമയം ഒന്നര മണിക്കൂറായിരിക്കും. രണ്ട് റെയില്‍വേ ലൈനുകള്‍ ചേര്‍ത്ത് ഹരിത ഇടനാഴിയായി പാതയുടെ നിര്‍മാണം. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ വരെ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും.

ഒന്‍പതു കാറുകള്‍ വീതമുള്ള ട്രെയിന്‍ സെറ്റാണ് സില്‍വര്‍ലൈനില്‍ ഉപയോഗിക്കുക. ഒരു ട്രെയിനില്‍ 675 യാത്രക്കാര്‍. ബിസിനസ് ക്ലാസില്‍ ഓരോ വശത്തും രണ്ടു സീറ്റു വീതവും സ്റ്റാന്‍ഡാര്‍ഡ് ക്ലാസില്‍ ഒരു വശത്ത് മൂന്നും മറുവശത്ത് രണ്ടും സീറ്റുകള്‍.
ഇന്ധനം അക്ഷയ ഊര്‍ജ സ്രോതസുകളില്‍നിന്ന്.

Also Read: കോവിഡ് ഐസൊലേഷൻ വാർഡിൽ വീണ്ടും ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ജനസാന്ദ്രത കുറഞ്ഞ മേഖലകളില്‍കൂടിയാണു പാത പരമാവധി നിര്‍മിക്കുക. 15 മുതല്‍ 25 മീറ്റര്‍ മാത്രം വീതിയിലാണു സ്ഥലം ഏറ്റെടുക. ഏറ്റെടുക്കുന്ന സ്ഥലത്തിനു മികച്ച പ്രതിഫലം നല്‍കും. പാരീസ് ആസ്ഥാനമായ സിസ്ട്രയാണ് കെ-റെയിലിനുവേണ്ടി ഡിപിആര്‍ തയാറാക്കിയത്. മൊത്തം ചെലവിന്റെ 52 ശതമാനം വായ്പയാണ്. ബാക്കി ചെലവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ധനകാര്യസ്ഥാപനങ്ങളും ചേര്‍ന്നു വഹിക്കും. തുക കണ്ടെത്താന്‍ ധനകാര്യ സ്ഥാപനങ്ങള്‍, ദേശസാല്‍കൃത ബാങ്കുകള്‍ എന്നിവരെ സമീപിക്കാന്‍ കെ-റെയിലിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കോവിഡ് കാലത്തെ മാന്ദ്യത്തിനുശേഷം സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന തരത്തിലായിരിക്കും പദ്ധതി നടപ്പാക്കുന്നതെന്ന് കെ-റെയില്‍ മാനേജിങ് ഡയറക്ടര്‍ വി. അജിത് കുമാര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗമായ വിനോദസഞ്ചാരത്തിനും പാത കരുത്തേകുമെന്ന് അജിത് കുമാര്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.