Latest News

പുതിയ എജിയായി അഡ്വ. കെ. ഗോപാലകൃഷ്ണക്കുറുപ്പ് നിയമിതനായി

ടി.എ ഷാജിയെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സായും സംസ്ഥാന പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷനായി ശ്രീ. വി.കെ രാമചന്ദ്രനെയും നിയമിച്ചു.

LDF Government, Pinarayi Vijayan, Pinarayi Vijayan Cabinet, New Decisions, Advocate General, Director General of Prosecution, IE Malayalam, ഐഇ മലയാളം
അഡ്വ. കെ ബാലകൃഷ്ണക്കുറുപ്പ് (ഇടത്), അഡ്വ. ടിഎ ഷാജി (വലത്)

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ അഡ്വക്കറ്റ് ജനറലായി അഡ്വ. കെ. ഗോപാലകൃഷ്ണക്കുറുപ്പിനെ നിയമിക്കാന്‍ ഇന്ന് ചെര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. അഡ്വ. ടിഎ ഷാജിയെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സായും സംസ്ഥാന പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷനായി ശ്രീ. വി കെ രാമചന്ദ്രനെയും നിയമിച്ചു.

അഡ്വക്കേറ്റ് ജനറൽ ആയി നിയമിതനായ സീനിയർ അഡ്വ. കെ. ഗോപാലകൃഷ്ണക്കുറുപ്പ് നിലവില്‍ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഹൈ കോർട്ട് കമ്മിറ്റി പ്രസിഡൻ്റും സംസ്ഥാന കമ്മിറ്റി അംഗവും ആണ്.

ഭരണഘടന ക്രിമിനൽ സിവിൽ ലേബർ നിയമങ്ങളിൽ അവഗാഹം നേടിയ ഗോപാലകൃഷ്ണക്കുറുപ്പ് 1999-2001 കാലയളവിൽ സംസ്ഥാന പ്രോസിക്യൂട്ടർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, തിരുവനന്തപുരം നഗര സഭ, കൊച്ചി ദേവസ്വം ബോർഡ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുടെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസെൽ ആയി പ്രവര്‍ത്തിച്ചു.

Also Read: അഞ്ച് വർഷംകൊണ്ട് അതിദാരിദ്യം ഉന്മൂലനം ചെയ്യും: മുഖ്യമന്ത്രി

2010 ൽ കേരള ഹൈക്കോടതി സീനിയർ പദവി നൽകി. 2005 ൽ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. കേരള സ്റ്റുഡൻ്റ്സ് ഫെഡറേഷൻ്റെയും പിന്നീട് എസ്.എഫ്.ഐ രൂപീകൃതമായപ്പോൾ മുൻനിരയിൽ പ്രവർത്തിച്ച ഗോപാലകൃഷ്ണക്കുറുപ്പ് കെ.എസ്.വൈ.എഫ് ൻ്റെയും നേതൃത്വ നിരയിൽ ഉണ്ടായിരുന്നു. പിഎ കുഞ്ഞൻ പിള്ള, ഭാരതി അമ്മ ദമ്പതികളുടെ മകനായി 1953 ൽ കോട്ടയം ജില്ലയിലാണ് ജനനം.

കേരള ഹൈക്കോടതിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ആയി നിയമിതനായ അഡ്വക്കേറ്റ് ടിഎ ഷാജി, നിലവിൽ കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ ആണ്.

2012 ല്‍ സീനിയർ അഭിഭാഷക പദവി ലഭിച്ചു. ഹൈക്കോടതിയിലും വിവിധ വിചാരണ കോടതി കളിലുമായി ക്രിമിനൽ കേസുകൾ നടത്തിയുള്ള സുദീർഘമായ പരിചയം ഉള്ള അദ്ദേഹം, കേരള ബാങ്ക് ,റീജിയണല്‍ ക്യാൻസർ സെൻ്റർ എന്നിവയുടെ ഹൈ കോടതിയിലെ സ്റ്റാൻഡിങ് കോൺസൽ ആയും പ്രവർത്തിച്ചു വരുന്നു. നിലവിൽ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കൗൺസിൽ അംഗമാണ്. ശ്രീ ടികെ അച്യുതൻ്റെയും മന്ദാകിനിയുടെയും മകനായാണ് ജനനം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cabinet appoints advocate general and director general of prosecutions

Next Story
അഞ്ച് വർഷംകൊണ്ട് അതിദാരിദ്യം ഉന്മൂലനം ചെയ്യും: മുഖ്യമന്ത്രിPinarayi Vijayan new government first cabinet meeting, Pinarayi Vijayan new government, first cabinet meeting, Pinarayi Vijayan, new government, kerala oath taking, kerala cabinet swearing, പിണറായി വിജയൻ സത്യപ്രതിജ്ഞ, kerala new cabinet, kerala cabinet 2021, ldf cabinet kerala, kerala ministers 2021, kerala ldf cabinet, pinari vijayan, kerala cm pinarayi vijyayan, cpm new ministers kerala,LDF Government, പിണറായി സർക്കാർ, Pinarayi Vijayan Cabinet, പിണറായി വിജയൻ, Cabinet Ministers, Pinarayi Vijayan, KK Shailaja, P Rajeev, MB Rajesh, Veena George, MV Govindan, R Bindhu, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com