/indian-express-malayalam/media/media_files/uploads/2019/12/Guha-Sithara.jpg)
ബെംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധമറിയിച്ച് ഗായിക സിതാര കൃഷ്ണകുമാർ. "അതുത്തത് നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കൂ" എന്നാണ് അറസ്റ്റ് സംബന്ധിച്ച വാർത്ത പങ്കുവച്ചുകൊണ്ട് സിതാര പറഞ്ഞത്. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പൗരത്വ നിയമം സംബന്ധിച്ച വാർത്തകളും തന്റെ വിയോജിപ്പുകളും നേരത്തേയും സിതാര പങ്കുവച്ചിരുന്നു.
ബെംഗളൂരു ടൗൺ ഹാളിനു മുന്നിൽ വിദ്യാർഥികൾക്കൊപ്പം പ്രതിഷേധിക്കാൻ എത്തിയപ്പോഴാണ് രാമചന്ദ്ര ഗുഹയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗാന്ധിജിയുടെ ചിത്രം കയ്യിലേന്തി മാധ്യമങ്ങളുമായി സംസാരിച്ചു നിൽക്കെയാണ് പൊലീസ് തന്നെ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
Historian Ramachandra Guha has been detained by the Bengaluru Police at Townhall.#bangaloreprotest
Read more: https://t.co/H2qaPPGycFpic.twitter.com/GWDt5Idamq— The Indian Express (@IndianExpress) December 19, 2019
रामचंद्र गुहा को बेंगलुरु पुलिस ने हिरासत में लिया#RamachandraGuha#CAA_NRC#CABBill2019pic.twitter.com/Ltmflx4hQR
— Vikas Kumar (@vikas0207) December 19, 2019
നിരോധനാജ്ഞ വകവയ്ക്കാതെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഡൽഹി, ഉത്തർപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ഡൽഹി ഉൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് തെരുവിൽ ഇറങ്ങിയിരിക്കുന്നത്. ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമായ ഡൽഹിയിൽ രാവിലെ 11: 30 ന് ചെങ്കോട്ടയിൽ നിന്ന് ഷഹീദ് ഭഗത് സിംഗ് പാർക്കിലേക്ക് (ഐടിഒ) പ്രതിഷേധ മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചു. ജാമിയ മില്ലിയ, ചെങ്കോട്ട എന്നിവയുൾപ്പെടെ എട്ട് മെട്രോ സ്റ്റേഷനുകൾ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അടച്ചു.
ഡൽഹി-ഗുഡ്ഗാവ് അതിർത്തിയിലെ സിർഹോൾ ടോൾ പ്ലാസയിൽ ഡൽഹി പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി. മഥുര റോഡിനും കാളിന്ദി കുഞ്ചിനുമിടയിലുള്ള റോഡ് നമ്പർ 13 എ ട്രാഫിക് നിയന്ത്രണത്തിന്റെ ഭാഗമായി അടച്ചിരിക്കുന്നതിനാൽ നോയിഡയിൽ നിന്ന് വരുന്ന ആളുകൾക്ക് ഡിഎൻഡി അല്ലെങ്കിൽ അക്ഷർധാം വഴി ഡൽഹിയിലേക്ക് പോകാൻ ഡൽഹി ട്രാഫിക് പോലീസ് നിർദ്ദേശിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.