പൗരത്വ ഭേദഗതി നിയമം: കൊച്ചിയിൽ സമരപ്രഖ്യാപന റാലിയിൽ അണിനിരന്ന് ആയിരങ്ങൾ

വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും എംപിമാരും എംഎല്‍എമാരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ മുസ്ലിം സംഘടകളുടെ  ആയിരങ്ങൾ അണിനിരന്ന സമര പ്രഖ്യാപന റാലി . ദേശീയ പൗരത്വ രജിസ്റ്ററും, പൗരത്വ ഭേദഗതി നിയമവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചത്. വൈകിട്ട് നാലിന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച് മറൈൻ ഡ്രൈവിലേക്കാണു റാലി നടന്നത്.

ഫൊട്ടോ : നിതിൻ ആർ.കെ

മറൈന്‍ഡ്രൈവില്‍ വൈകിട്ട് ആറിന് നടക്കുന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ മുസ‌്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും എംപിമാരും എംഎല്‍എമാരും സമ്മേളനത്തില്‍ പങ്കെടുത്തു.

ഫൊട്ടോ: നിതിൻ ആർ.കെ

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ഇന്ന് കോഴിക്കോടും ഇന്ന് ലോങ് മാർച്ച് നടക്കുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Caa protest by muslim associations coordination committee in kochi long march

Next Story
കൂടത്തായി കൊലപാതകം: 1800 പേജുള്ള കുറ്റപത്രം സമർപ്പിച്ചുKoodathayi Death, കൂടത്തായി മരണങ്ങള്‍, special team, divya s gopinath, jolly, shaju, koodathai new update, cpm, how koodathayi murder, koodathayi new update,, Koodathayi Murder Case History, കൂടത്തായി മരണം പിന്നാമ്പുറം, Kudathayi Death, Six From a Famliy Died,ഒരു കുടുംബത്തിലെ ആറ് മരണം, Mysterious Deaths in a family, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com