/indian-express-malayalam/media/media_files/uploads/2020/01/caa-protest-kochi.jpg)
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ മുസ്ലിം സംഘടകളുടെ ആയിരങ്ങൾ അണിനിരന്ന സമര പ്രഖ്യാപന റാലി . ദേശീയ പൗരത്വ രജിസ്റ്ററും, പൗരത്വ ഭേദഗതി നിയമവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചത്. വൈകിട്ട് നാലിന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച് മറൈൻ ഡ്രൈവിലേക്കാണു റാലി നടന്നത്.
/indian-express-malayalam/media/media_files/uploads/2020/01/anti-caa-rally-kochi-1.jpg)
മറൈന്‍ഡ്രൈവില്‍ വൈകിട്ട് ആറിന് നടക്കുന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ മുസ‌്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും എംപിമാരും എംഎല്‍എമാരും സമ്മേളനത്തില്‍ പങ്കെടുത്തു.
/indian-express-malayalam/media/media_files/uploads/2020/01/caa-protest-kochi.jpg)
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ഇന്ന് കോഴിക്കോടും ഇന്ന് ലോങ് മാർച്ച് നടക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.