scorecardresearch
Latest News

സന്ദീപ് വാര്യരെ തള്ളി ബിജെപി; താരങ്ങൾക്കെതിരായ പ്രതികരണം വ്യക്തിപരം

കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ പകപോക്കുന്ന സമീപനം ബിജെപിക്ക് ഇല്ലെന്നും എംടി രമേശ് പറഞ്ഞു

Sandeep Varier, സന്ദീപ് വാര്യർ, BJP, ബിജെപി, MT Ramesh, എംടി രമേശ്, Rima Kallingal, റിമ കല്ലിങ്കൽ, Aashiq Abu, ആഷിഖ് അബു, Sandeep Varier, സന്ദീപ് വാര്യർ, Kamal, കമൽ, BJP, ബിജെപി, Kummanam Rajasekharan, കുമ്മനം രാജശേഖരൻ, Kamal against Modi, മോദിക്കെതിരെ കമൽ, Citizenship Amendment Act, പൗരത്വ ഭേദഗതി നിയമം, Kochi Long March, ലോങ് മാർച്ച് കൊച്ചി, IE Malayalam, ഐഇ മലയാളം

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്ര അഭിനേതാക്കൾക്കെതിരെ രംഗത്തുവന്ന യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരെ തള്ളി ബിജെപി. സിനിമാ താരങ്ങൾക്കെതിരായ സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് കുറിപ്പ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാർട്ടിയുടെ നിലപാടല്ലെന്നും ബിജെപി നേതാവ് എംടി രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ പകപോക്കുന്ന സമീപനം ബിജെപിക്ക് ഇല്ലെന്നും എംടി രമേശ് പറഞ്ഞു. എന്നാൽ സർക്കാരിനെ വിമർശിക്കുന്നവർ തിരിച്ച് വിമർശനങ്ങൾ വരുമ്പോൾ സഹിഷ്ണുതയോടെ നേരിടണമെന്ന് എംടി രമേശ് വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ പിന്തുണച്ചും പരസ്യമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേരളത്തിലെ നിരവധി ചലച്ചിത്ര പ്രവര്‍ത്തകരാണ് രംഗത്ത് വന്നത്. കൊച്ചിയില്‍ ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എന്ന പേരില്‍ നടന്ന പരിപാടിയില്‍ റിമാ കല്ലിങ്കല്‍, നിമിഷാ സജയന്‍, ഗീതു മോഹന്‍ദാസ്, ഷെയിന്‍ നിഗം, രാജീവ് രവി, ആഷിക് അബു, ഷഹബാസ് അമന്‍, വേണു, കമല്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.  മുംബൈയിൽ നടന്ന പ്രതിഷേധ​ പരിപാടിയിൽ നടി പാർവ്വതിയും പങ്കെടുത്തിയിരുന്നു.

Read More: വിഡ്ഢികളെ പ്രശസ്തരാക്കരുത്, ചാണകത്തിൽ ചവിട്ടില്ല; സന്ദീപ് വാര്യർക്ക് റിമയുടേയും ആഷിഖിന്റേയും മറുപടി

എന്നാൽ മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്ന സിനിമാക്കാർ, പ്രത്യേകിച്ച് നടിമാർ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ ‘പൊളിറ്റിക്കൽ വെണ്ടേറ്റ’ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നായിരുന്നു സന്ദീപ് വാര്യരുടെ ഭീഷണി. ഡിസംബർ 23 ചൊവ്വാഴ്ചയാണ് സന്ദീപ് വാര്യർ ഇക്കാര്യം ചൂണ്ടിക്കാട്ടി ഫെയ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്.

അന്നേദിവസം തന്നെ കുമ്മനവും ചലച്ചിത്ര താരങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യ പ്രതിഷേധത്തിനിറങ്ങിയ സിനിമാതാരങ്ങൾക്കും സാംസ്‌കാരിക പ്രവര്‍ത്തകർക്കും രാജ്യസ്‌നേഹമില്ലെന്നും സിനിമ താരങ്ങളുടെ ദേശസ്‌നേഹം വെറും അഭിനയമാണെന്നുമായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം. കുമ്മനത്തിന്റെ പ്രസ്താവനയെക്കുറിച്ച് എംടി രമേശ് പ്രതികരിച്ചില്ല.

സന്ദീപ് വാര്യരുടെ പ്രസ്താവനയ്‌ക്കെതിരെ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ രംഗത്തെത്തിയിരുന്നു. സന്ദീപ് വാര്യർ എന്നാണ് ആദായ നികുതി വകുപ്പ് കമ്മിഷണർ ആയതെന്ന് തനിക്കറിയില്ലെന്നും ജനങ്ങളുടെ ദേശസ്നേഹം അളക്കുന്ന യന്ത്രം ബിജെപിയുടെ കൈയിൽ ഉണ്ടോയെന്നുമായിരുന്നു സംവിധായകൻ കമലിന്റെ പ്രതികരണം.

നമുക്ക് വിഡ്ഡികളെ പ്രശസ്തരാക്കുന്നത് നിർത്താം എന്ന കുറിപ്പോടെ ഫിലോമിനയുടെ ‘ആരെട നാറീ നീ’ എന്ന പ്രശസ്ത സംഭാഷണം റിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ചാണകത്തിൽ ചവിട്ടില്ല എന്ന കുറിപ്പോടെ എന്തെല്ലാം അവഗണിക്കണം എന്ന് അറിയാം എന്ന ചിത്രം ആഷിഖ് അബുവും പങ്കുവച്ചിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Caa actors protest bjp rejects sandeep variers statement