കൊല്ലം: സിപിഐ ദേശീയ കൗൺസിലിൽനിന്ന് സി.ദിവാകരനെ ഒഴിവാക്കിയതിൽ വിഭാഗീയതയില്ലെന്ന് കാനം രാജേന്ദ്രൻ. ദേശീയ കൗണ്‍സിലിലെ തീരുമാനങ്ങള്‍ ഏകകണ്‌ഠമാണെന്നും പാര്‍ട്ടി ഭരണഘടനാ പ്രകാരമാണ്‌ 20 ശതമാനം പേരെ ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ ദേശീയ കൗൺസിലിൽനിന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സി.ദിവാകരൻ അടക്കം മൂന്നുപേരെ ഒഴിവാക്കിയിരുന്നു. ദിവാകരനെ കൂടാതെ മുതിര്‍ന്ന നേതാക്കളായ സി.എന്‍.ചന്ദ്രന്‍, സത്യന്‍ മൊകേരി തുടങ്ങിയവരെയാണ് ദേശീയ കൗണ്‍സില്‍ നിന്ന് ഒഴിവാക്കിയത്. പകരം അഞ്ചു പുതുമുഖങ്ങളെ കേരളത്തിൽ നിന്ന് ഉൾപ്പെടുത്തി. എന്‍.അനിരുദ്ധന്‍, കെ.പി.രാജേന്ദ്രന്‍, എന്‍.രാജന്‍, പി.വസന്ത, മഹേഷ് കക്കത്ത് എന്നിവരാണ് ദേശീയ കൗണ്‍സിലില്‍ കേരളത്തില്‍ നിന്നെത്തിയ പുതുമുഖങ്ങള്‍.

ദേശീയ കൗൺസിലിൽനിന്ന് ഒഴിവാക്കിയതിലുളള അതൃപ്തി സി.ദിവാകരൻ പരസ്യമായി രേഖപ്പെടുത്തിയിരുന്നു. ‘സുധാകര്‍ റെഡ്ഢിയുടെയോ മറ്റോ സഹായത്തില്‍ തുടരണമെന്ന് ആഗ്രഹമില്ല. എനിക്ക് ഗോഡ്ഫാദര്‍മാരില്ല. പാര്‍ട്ടിക്കാരനാണ്, ചിലപ്പോള്‍ കമ്മിറ്റിയില്‍ വരും, ചിലപ്പോള്‍ പുറത്തുവരും. ഒരു ഗോഡ്ഫാദറിനേയും ഞാന്‍ അംഗീകരിക്കില്ല. ഒഴിവാക്കിയാലും നിര്‍ത്തിയാലും കുഴപ്പമില്ല. ഇന്ത്യന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നല്ലല്ലോ ഒഴിവാക്കിയത്’, ദിവാകരന്‍ പറഞ്ഞു. കേരളത്തിൽ നിന്നുളള പ്രതിനിധി സമ്മേളനത്തിൽനിന്നും ദിവാകരൻ വിട്ടുനിന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ