scorecardresearch

വേങ്ങര ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 11ന്; വിജ്ഞാപനം വെളളിയാഴ്ച്ച

പത്രികകള്‍ സമര്‍പ്പിക്കാനുളള അവസാന തീയതി ഈ മാസം 22ന് അവസാനിക്കും.

പത്രികകള്‍ സമര്‍പ്പിക്കാനുളള അവസാന തീയതി ഈ മാസം 22ന് അവസാനിക്കും.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Indian Voters, Election

മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന വേങ്ങര നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 11 ബുധനാഴ്ച്ച നടക്കും. ഈ മാസം 15ന് വിജ്ഞാപനം പുറപ്പെടുവിക്കും. ഒക്ടോബര്‍ 15നാണ് വോട്ടെണ്ണല്‍ നടക്കുക.

Advertisment

പത്രികകള്‍ സമര്‍പ്പിക്കാനുളള അവസാന തീയതി ഈ മാസം 22ന് അവസാനിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്ഥാവനയിലാണ് ഇക്കാര്യം അറിയിച്ചത്. വിജ്ഞാപനം ഇറങ്ങാൻ ദിവസങ്ങൾ ശേഷിക്കേ രാഷ്ട്രീയ ചർച്ചകൾ സജീവമാകുകയാണ്. ഇ. അഹമ്മദ് എം.പിയുടെ നിര്യാണത്തെ തുടർന്ന് മലപ്പുറം മണ്ഡലത്തിൽനിന്ന് പാർലമ​ന്റി ലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കുഞ്ഞാലിക്കുട്ടി ഏപ്രിൽ 25നാണ് നിയമസഭാംഗത്വം രാജിവെച്ചത്. സാധാരണ ഗതിയിൽ നിയമസഭ സീറ്റ് ഒഴിവ് വന്നാൽ ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. ഇതനുസരിച്ചാണ് ഒക്ടോബർ 25നകം തെരഞ്ഞെടുപ്പ് നടക്കുന്നത്.

2017 ഏപ്രിലിൽ മലപ്പുറം ലോക്സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ മാത്രം കുഞ്ഞാലിക്കുട്ടിക്ക് 40,529 വോട്ടി​ന്റെ ഭൂരിപക്ഷം കിട്ടിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഭൂരിപക്ഷം വർധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മുസ്ലിം ലീഗ്, ഉറച്ച കോട്ടകളിലൊന്നിൽ വീണ്ടും അങ്കത്തിനിറങ്ങുന്നത്.

Malappuram Kunjalikutty Loksabha Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: