പരസ്യപ്രചാരണം അവസാനിച്ചു; മലപ്പുറം ബുധനാഴ്ച്ച ബൂത്തിലേക്ക്

കലാശക്കൊട്ടിനിടെ ചിലയിടങ്ങളില്‍ കലാശക്കൊട്ടിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി

malappuram by election, IUML, CPM, SDPI, Welfare Party, RMP,BSP

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു. പ്രവര്‍ത്തകരുടെ ആവേശം വാനോളം ഉയര്‍ത്തിയ കൊട്ടിക്കലാശത്തോടെയാണ് പ്രചരണം അവസാനിച്ചത്. ചൊവ്വാഴ്ചയാണ് നിശബ്ദ പ്രചാരണം. തുടര്‍ന്ന് ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. കലാശക്കൊട്ടിനിടെ ചിലയിടങ്ങളില്‍ കലാശക്കൊട്ടിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.

തിരഞ്ഞെടുപ്പിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ അമിത് മീണ അറിയിച്ചു. തിരഞ്ഞെടുപ്പ് സുരക്ഷക്കായി 3300 പോലീസുകാരെ വിന്യസിച്ചു. ജില്ലാ പോലീസ് മേധാവിയുടെ സ്‌ട്രൈകിംഗ് ഫോഴ്‌സിന് പുറമെ 4 ഡിവൈഎസ്പിമാരുടെ നേതൃത്വത്തില് സബ് ഡിവിഷണല് സ്‌ട്രൈക്കിംഗ് ഫോഴ്‌സും 9 സി.ഐമാരുടെ നേതൃത്വത്തില് സര്‍ക്കിള്‍ സ്‌ട്രൈക്കിംഗ് ഫോഴ്‌സും ഉണ്ടാകും. 4 കമ്പനി കേന്ദ്രസേനയും വ്യാഴാഴ്ചയോടെ മലപ്പുറത്തെത്തിയിട്ടുണ്ട്.

മലപ്പുറത്തെ 49 ബൂത്തുകല്‍ പ്രശ്നബാധിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ അധിക സുരക്ഷ ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മണ്ഡലത്തിലെ 39 ബൂത്തുകള്‍ രാഷ്ട്രീയ അസ്വസ്ഥതകളുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്കും പ്രത്യേക സുരക്ഷ ഒരുക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: By election malappuram kunjalikkutty

Next Story
ശക്തിവേലിന് ജാമ്യം: ഒത്തുകളിയും ഒളിച്ചുകളിയും പുറത്തായെന്ന് രമേശ് ചെന്നിത്തലramesh chennithala, രമേശ് ചെന്നിത്തല, kifbi,കിഫ്ബി, snc lavlin,എസ്എന്‍സി ലാവ്ലിന്‍, masala bonds,മസാല ബോണ്ട്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com