തദ്ദേശ സ്ഥാപനങ്ങളിലേക്കുളള ഉപതിരഞ്ഞെടുപ്പ്: കൊച്ചി കോർപറേഷനിൽ എൽഡിഎഫിന് അട്ടിമറി ജയം

കോഴിക്കോട് ഒഞ്ചിയത്ത് പഞ്ചായത്ത് ഭരണം ആർഎംപി നിലനിർത്തി. ഇവിടെ എൽഡിഎഫ് സ്ഥാനാർഥിയെ ആർഎംപി സ്ഥാനാർഥി പി.ശ്രീജിത്ത് തോൽപ്പിച്ചു

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്കുളള ഉപതിരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷൻ വൈറ്റില ജനത 52 ഡിവിഷനിൽ ഇടതുമുന്നണിക്ക് അട്ടിമറി ജയം. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് എൽഡിഎഫ് പിടിച്ചെടുത്തത്. 58 വോട്ടുകൾക്കായിരുന്നു എൽഡിഎഫ് സ്ഥാനാർഥി ബൈജു തോട്ടാളിയുടെ വിജയം. യുഡിഎഫിന്റെ ഷെൽബി ആന്റണിയെയാണ് പരാജയപ്പെടുത്തിയത്.

കോഴിക്കോട് ഒഞ്ചിയത്ത് പഞ്ചായത്ത് ഭരണം ആർഎംപി നിലനിർത്തി. ഇവിടെ എൽഡിഎഫ് സ്ഥാനാർഥിയെ ആർഎംപി സ്ഥാനാർഥി പി.ശ്രീജിത്ത് തോൽപ്പിച്ചു. 308 വോട്ടുകൾക്കായിരുന്നു ആർഎംപിയുടെ വിജയം. കണ്ണൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

പാലക്കാട് ജില്ലയില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും രണ്ടു സീറ്റുകള്‍ വീതം ലഭിച്ചു. പന്ത്രണ്ട് ജില്ലകളിലായി 22 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും 3 ബ്ലോക്ക് പഞ്ചായത്തുകളിലേക്കുമാണ് ഇന്നലെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: By election kochi corporation vyttila janatha ldf won

Next Story
Kerala Nirmal Lottery NR-108 Results Today: നിർമ്മൽ NR-108 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു, ഒന്നാം സമ്മാനം കണ്ണൂരിന്kerala ,nirmal nr-122 lottery result,നിർമ്മൽ ഭാഗ്യക്കുറി, nirmal nr-122 result, nirmal nr-122 lottery result, nirmal nr-122 lottery, nirmal nr-122 kerala lottery, kerala nirmal nr-122 lottery, nirmal nr-122 lottery today, nirmal nr-122 lottery result today, nirmal nr-122 result live, kerala Lottery, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala,കേരള നിർമ്മൽ ലോട്ടറി, nr-122, കേരള സംസ്ഥാന ഭാഗ്യക്കുറി, നിർമ്മൽ ഭാഗ്യക്കുറി nr-122,ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com