തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ഇന്ന് വൈകീട്ട് വരെ പത്രിക സമര്‍പ്പിക്കാന്‍ സൗകര്യമുണ്ടാകും. മുന്നണികളില്‍ നിന്ന് ഇതുവരെ പത്രിക സമര്‍പ്പിച്ചിട്ടുള്ളത് അരൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു സി.പുളിക്കന്‍ മാത്രമാണ്.

മൂന്ന് പ്രധാന മുന്നണികളില്‍ നിന്നുമുള്ള സ്ഥാനാര്‍ഥികള്‍ ഇന്ന് പത്രിക നല്‍കും. നാളെയാണ് സൂക്ഷമ പരിശോധന. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ മൂന്നാണ്.

Read Also: റിസർവ് ബാങ്കിൽ നിന്ന് 30000 കോടി രൂപ ഇടക്കാല ലാഭവിഹിതമായി വാങ്ങാൻ കേന്ദ്ര സർക്കാർ

ബിജെപിയാണ് ഏറ്റവും അവസാനം സ്ഥാനാര്‍ഥികള പ്രഖ്യാപിച്ചത്. ആദ്യം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയ എല്‍ഡിഎഫ് പ്രചാരണ രംഗത്ത് ബഹുദൂരം മുന്‍പിലാണ്. യുഡിഎഫും പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകുന്നു. ഒക്ടോബര്‍ 21 നാണ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ 24 ന് വോട്ടെണ്ണല്‍.

ഉപതിരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥികളെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ എസ്.സുരേഷാണ് വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ഥി. ബിജെപി ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന കോന്നിയിൽ കെ.സുരേന്ദ്രനാണ് ബിജെപി സ്ഥാനാർഥി. മഞ്ചേശ്വരത്ത് രവീശതന്ത്രി കുണ്ടാറാണു ബിജെപി സ്ഥാനാർഥി. അരൂരിൽ കെ.പി.പ്രകാശ് ബാബുവും എറണാകുളത്ത് സി.ജി.രാജഗോപാലുമാണ് ബിജെപി സ്ഥാനാർഥി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.