ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനം സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട വിഷയമല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട് നേരത്തെ പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് വിധി ശബരിമല യുവതീപ്രവേശന വിഷയത്തെ ബാധിക്കില്ല. ഉപതിരഞ്ഞെടുപ്പിലെ ഫലം നോക്കി ശബരിമല യുവതീ പ്രവേശന വിധിയില്‍ കോടതി മാറ്റം വരുത്താന്‍ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു.

Read Also: ബിജെപി എംപി നദിയില്‍ വീണു; രക്ഷക്കെത്തിയത് നാട്ടുകാര്‍, വീഡിയോ

പാര്‍ട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ശബരിമല പ്രധാന വിഷയമല്ല. മറ്റു കാര്യങ്ങളാണു തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നത്. വിശ്വാസികളായ ജഡ്ജിമാരാണു ശബരിമല യുവതീ പ്രവേശനത്തില്‍ വിധി പുറപ്പെടുവിച്ചത്. തങ്ങള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ നിയമനിര്‍മാണം നടത്തുമെന്നു പറഞ്ഞതു ബിജെപിയാണ്. എന്നാല്‍, അവര്‍ തന്നെ ഇപ്പോള്‍ പറയുന്നു നിയമനിര്‍മാണം സാധ്യമല്ലെന്ന്. ഇതില്‍നിന്നു കാര്യങ്ങള്‍ വ്യക്തമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Read Also: Horoscope Today October 3, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

അരൂർ, കോന്നി, വട്ടിയൂർക്കാവ്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണു ശബരിമല വിഷയം പ്രധാന പ്രചാരണ ആയുധമായിരിക്കുന്നത്. ബിജപിയും കോൺഗ്രസും സർക്കാരിനെതിരെയുള്ള ആയുധമായി ശബരിമല വിഷയത്തെ കാണുന്നു. സ്ഥാനാർഥികൾ പരസ്യമായി ശബരിമല വിഷയം പരാമർശിക്കുന്നുണ്ട്. എന്നാൽ, ശബരിമല വിഷയത്തെക്കുറിച്ച് അധികം സംസാരിക്കാതെയാണു സിപിഎം വോട്ടർമാരെ സമീപിക്കുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണു സർക്കാർ ചെയ്തതെന്നാണു സിപിഎം പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.