മഞ്ചേശ്വരം: കൂടത്തായി കൂട്ടക്കൊലപാതകം ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതക കേസിലെ പ്രതിയെ കണ്ടുപിടിച്ചത് എല്‍ഡിഎഫിന്റെ മിടുക്കാണെന്ന് കോടിയേരി പറഞ്ഞു. പ്രതിയായ ജോളിയെ അറസ്റ്റു ചെയ്തത് ഇഷ്ടപ്പെടാത്ത കേരളത്തിലെ ഒരാള്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണെന്നും കോടിയേരി പറഞ്ഞു. മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു കോടിയേരി.

ഉപതിരഞ്ഞെടുപ്പ് സമയത്ത് പ്രതിയെ പിടിക്കാന്‍ പാടില്ലെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. ഉപതിരഞ്ഞെടുപ്പ് കഴിയുംവരെ പ്രതിയെ പിടിക്കാതിരുന്നെങ്കില്‍ നല്ല ജോളിയായേനെ എന്നും കോടിയേരി പരിഹസിച്ചു.

Read Also: ജോളി നാട്ടുകാരുമായി ശരിക്കും ‘ജോളി’; ആര്‍ക്കും പിടികൊടുത്തില്ല

കൂടത്തായി കേസുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനു മറുപടിയായാണ് കോടിയേരിയുടെ പരിഹാസം. കൂടത്തായി കേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും മാസങ്ങള്‍ക്ക് മുന്‍പേ പൊലീസിനു ലഭിച്ചിട്ടും ഉപതിരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് മുല്ലപ്പള്ളി വിമര്‍ശിച്ചിരുന്നു.

പിണറായി സര്‍ക്കാരിന്റെ ദയനീയമായ പ്രകടനം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതിരിക്കാനുള്ള കുറുക്കുവഴിയാണിത്. ശബരിമല ഉള്‍പ്പടെയുള്ള സുപ്രധാനവിഷയങ്ങള്‍ അപ്രസക്തമാക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗം കൂടിയാണ് ഇപ്പോള്‍ നടക്കുന്ന കെട്ടുകാഴ്ചകളെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

Read Also: ‘എന്നെ തുറന്നുവിടൂ’; ശവപ്പെട്ടിയില്‍ നിന്നുള്ള ശബ്‌ദ‌ത്തിൽ അമ്പരന്ന് ബന്ധുക്കള്‍, വീഡിയോ

അതേസമയം, കൊലപാതക പരമ്പരയിലെ മുഖ്യപരാതിക്കാരനും മരണപ്പെട്ട റോയിയുടെ സഹോദരനുമായ റോജോയെ അന്വേഷണ സംഘം വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. സഹോദരി റെഞ്ചുവിനും ജോളിയുടെ രണ്ട് മക്കൾക്കുമൊപ്പമാണ് റോജോ വടകര റൂറൽ എസ്‌പി ഓഫിസിലെത്തിയത്. കട്ടപ്പനയിലെ ജ്യോത്സ്യനെയും വിളിച്ചുവരുത്തി മൊഴിയെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.