scorecardresearch

‍‌അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്: 896 പോളിങ് സ്റ്റേഷനുകൾ

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ ഉൾപ്പെട്ട ജില്ലകളിൽ മാതൃകാ പെരുമാറ്റച്ചട്ടം ബാധകമാണ്

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ ഉൾപ്പെട്ട ജില്ലകളിൽ മാതൃകാ പെരുമാറ്റച്ചട്ടം ബാധകമാണ്

author-image
WebDesk
New Update
നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും

എക്സ്പ്രസ്സ്‌ ഫൊട്ടോ : പ്രവീണ്‍ ഖന്ന

തിരുവനന്തപുരം:  കേരളത്തിലെ അഞ്ചു മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ  ആകെ 896 പോളിങ് സ്റ്റേഷനുകളുണ്ടായിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. സെപ്റ്റംബർ 30 വരെ പത്രിക സമർപ്പിക്കാൻ അവസരമുണ്ട്. ഒക്‌ടോബർ ഒന്നിനാണ് സൂക്ഷ്മ പരിശോധന. ഒക്‌ടോബർ മൂന്നുവരെ പത്രിക പിൻവലിക്കാം.

Advertisment

മഞ്ചേശ്വരത്ത് 198, എറണാകുളത്ത് 135, അരൂരിൽ 183, കോന്നിയിൽ 212, വട്ടിയൂർക്കാവിൽ 168 വീതം പോളിങ് സ്‌റ്റേഷനുകളുണ്ട്. ഇവിടങ്ങളിൽ ഇത്തവണ ഏറ്റവും പുതിയതരം ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളായ എം ത്രീയാണ് ഉപയോഗിക്കുക. മണ്ഡലങ്ങളിൽ ആവശ്യമുള്ളതിന്റെ ഇരട്ടിയോളം വോട്ടിങ് മെഷീനുകൾ ലഭ്യമായിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ ഉൾപ്പെട്ട ജില്ലകളിൽ മാതൃകാ പെരുമാറ്റച്ചട്ടം ബാധകമാണ്. തിരുവനന്തപുരം തലസ്ഥാന ജില്ലയായതിനാൽ വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം ആ മണ്ഡലത്തിൽ മാത്രമാണ്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾക്ക് മാതൃകാ പെരുമാറ്റച്ചട്ടം ബാധകമല്ല. പെരുമാറ്റച്ചട്ടം ബാധകമായ ജില്ലകളിൽ എംപിമാരുടെ പ്രാദേശിക വികസന പദ്ധതി വഴി പുതിയ പദ്ധതികൾ ആരംഭിക്കാനോ പുതിയ ഫണ്ട് അനുവദിക്കാനോ സാധ്യമല്ല.

Read Also: പാലാരിവട്ടം പാലം: ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് സൂക്ഷ്മമായി പരിശോധിച്ചു വരികയാണെന്നു വിജിലൻസ്

Advertisment

2019 ജനുവരിയിലെ വോട്ടർപട്ടികയാണ് ഉപതിരഞ്ഞെടുപ്പിന് ഉപയോഗിക്കുക. എന്നാൽ, ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനതിയതിക്ക് പത്ത് ദിവസം മുമ്പ് വരെ വോട്ടർപട്ടികയിൽ പേരുചേർക്കാൻ നൽകിയ അപേക്ഷകൾ പരിഗണിച്ച് യോഗ്യമായവ സപ്ലിമെന്ററി പട്ടികയായി പുറത്തിറക്കും.

സെപ്റ്റംബർ 24 ലെ കണക്കുപ്രകാരം മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ആകെ വോട്ടർമാർ 2,14,099 പേരാണ്. ഇതിൽ 1,06,529 പേർ വനിതകളും 1,07,570 പേർ പുരുഷൻമാരുമാണ്. എറണാകുളത്ത് ആകെ വോട്ടർമാർ 1,53,838 പേരാണ്. ഇതിൽ 78,302 പേർ വനിതകളും 75,533 പേർ പുരുഷൻമാരും മൂന്നുപേർ ട്രാൻസ്‌ജെൻഡറുകളുമാണ്. അരൂരിൽ 1,90,144 പേരാണ് ആകെ വോട്ടർമാർ. ഇതിൽ 96,751 പേർ വനിതകളും 93,393 പേർ പുരുഷൻമാരുമാണ്.

Read Also: കോന്നിയില്‍ പൊട്ടിത്തെറി; ഡിസിസിക്കെതിരെ അടൂര്‍ പ്രകാശ്

കോന്നിയിൽ ആകെ വോട്ടർമാരുടെ എണ്ണം 1,95,738 ആണ്. ഇതിൽ 1,03,223 പേർ വനിതകളും 92,514 പേർ പുരുഷൻമാരും ഒരാൾ ട്രാൻസ്‌ജെൻഡറുമാണ്. വട്ടിയൂർക്കാവിൽ 1,95,602 പേരാണ് ആകെ വോട്ടർമാർ. ഇതിൽ 1,02,252 പേർ വനിതകളും 93,348 പേർ പുരുഷൻമാരും രണ്ടുപേർ ട്രാൻസ്‌ജെൻഡറുകളുമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലങ്ങളിലാണ് ഒക്‌ടോബർ 21ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 24നാണ് വോട്ടെണ്ണൽ.

By Election Ldf Udf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: