രവി പിള്ളയുടെ മകന്റെ വിവാഹം: ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി

നടപ്പന്തലിൽ പുഷ്പാലങ്കാരത്തിന് മാത്രമാണ് അനുമതി നൽകിയതെന്നും കട്ടൗട്ടുകളും മരക്കൊമ്പുകളും അലങ്കരിച്ചത് അനുമതിയില്ലാതെയാണെന്നും ബോർഡ് അറിയിച്ചു

കൊച്ചി: വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി. കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കോടതി സ്വമേധയാ കേസെടുത്തു. ഓൺലൈൻ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ അനിൽ നരേന്ദ്രനും കെ.ബാബുവും അടങ്ങുന്ന ബെഞ്ച് സ്വമേധയാ കേസെടുത്തത്.

ഇന്ന് നടന്ന വിവാഹത്തിന് നടപ്പന്തൽ കൂറ്റൻ കട്ടൗട്ടുകളും ബോർഡുകളും മരക്കൊമ്പുകളും ഉപയോഗിച്ച് അലങ്കരിച്ചുവെന്നായിരുന്നു മാധ്യമ വാർത്തകൾ. നടപ്പന്തലിൽ പുഷ്പാലങ്കാരത്തിന് മാത്രമാണ് അനുമതി നൽകിയതെന്നും കട്ടൗട്ടുകളും മരക്കൊമ്പുകളും അലങ്കരിച്ചത് അനുമതിയില്ലാതെയാണെന്നും ബോർഡ് അറിയിച്ചു.

ക്ഷേത്രത്തിൽ പ്രതിദിനം കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് 110 വിവാഹങ്ങൾ നടക്കുന്നുണ്ടെന്നും വരനും വധുവും അടക്കം 12 പേർക്കേ അനുമതിയുള്ളൂവെന്നും അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണോ വിവാഹങ്ങൾ നടക്കുന്നതെന്ന് അഡ്മിനിസ്ട്രേറ്റർ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.

നടപ്പന്തലിലെ കൂറ്റൻ ബോർഡുകളും കട്ടൗട്ടുകളും കോടതിയുടെ ഇടപെടലിനെ തുടർന്ന് നേരത്തെ നീക്കിയിരുന്നു. എന്നാൽ മറ്റ് അലങ്കാരങ്ങൾ മാറ്റിയിട്ടില്ല. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ കണ്ടതിനെ തുടർന്നാണ് കോടതി സ്വമേധയാ നടപടി സ്വീകരിച്ചത്. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കാനും കോടതി ഉത്തരവിട്ടിരുന്നു.

Also read: വാക്‌സിനെടുക്കാത്തയാള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ബന്ധിക്കാനാവുമോയെന്ന് ഹൈക്കോടതി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Businessman ravi pillais sons marriage kerala hc sought explanation on decoration of guruvayur temple walkway

Next Story
എ ആർ നഗർ ബാങ്ക്: ഇ ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല, മുഖ്യമന്ത്രി വിളിപ്പിച്ചതല്ലെന്നും ജലീൽkt jaleel, AR Nagar Bank, VN Vasavan, PK Kunhalikkutty, IUML, Muslim League, എആർ നഗർ ബാങ്ക്, അഴിമതി, കുഞ്ഞാലിക്കുട്ടി, കെടി ജലീൽ, Pinarayi Vijayan, malayalam news, kerala news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com