കണ്ണൂർ: വേതനവും , ബോണസും വർദ്ധിപ്പിക്കണമെന്ന ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെതുടർന്ന് കണ്ണൂർ ജില്ലയിൽ നാളെ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കും. ഇന്നു വൈകീട്ട് എ ഡി എം വിളിച്ചു ചേർത്ത ചർച്ചയും തീരുമാനമാകാതെ അലസിപ്പിരിഞ്ഞതോടെയാണ് ബുധനാഴ്ച അർദ്ധരാത്രി മുതൽ ജില്ലയിൽ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കിലേക്ക് നീങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് 5 തവണ തൊഴിലാളികളും ബസ് ഉടമകളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്താൻ സാധിച്ചില്ല. അനിശ്ചിതകാല പണിമുടക്കിനാണ് ബസ് തൊഴിലാളികൾ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ