തിരുവനന്തപുരം: ഈ മാസം 22 ന് ആരംഭിക്കാനിരുന്ന സ്വകാര്യ ബസുകളുടെ അനിശ്ചിത കാല സമരം മാറ്റിവച്ചു. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനും ബസുടമകളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. സമരം മാറ്റിയതായി ബസുമടമകള്‍ അറിയിക്കുകയായിരുന്നു.

സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം പ്രഖ്യാപിച്ചത്. മിനിമം നിരക്ക് 10 രൂപയാക്കുക. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം അഞ്ച് രൂപയാക്കുക തുടങ്ങിയവയായിരുന്നു ആവശ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.