തിരുവനന്തപുരം: ഫെബ്രുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക്. നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നിയിച്ചാണ് ബസ് ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. മിനിമം ചാർജ്ജ് 10 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ സംഘടനയുടെ ആവശ്യം. നിലവിൽ 7 രൂപയാണ് മിനിമം ചാർജ്ജ്.

പെട്രോളിനും ഡീസലിനും ദിനംപ്രതി വില ഉയരുന്ന സാഹചര്യത്തിലാണ് ചാർജ്ജ് വർധിപ്പിക്കണമെന്ന് ബസ്സ് ഉടമകൾ ആവശ്യപ്പെട്ടത്. ഈ മാസം 24ൽ മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്താനും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേത്രത്വത്തിലാണ് സമരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.