തിരുവനന്തപുരം: ഈ മാസം 21 മുതൽ അനിശ്ചിതകാല ബസ് സമരം. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം തുടങ്ങുന്നതെന്ന് സംയുക്ത ബസുടമ സമരസമിതി അറിയിച്ചു. സര്‍ക്കാരുമായി ചര്‍ച്ച നടന്ന് ഒരുമാസം കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും സമരസമിതി പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് മിനിമം ആറ് രൂപയാക്കുക, കോവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക തുടങ്ങിയവയാണ് ബസുടമകളുടെ പ്രധാന ആവശ്യം. വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടുന്ന കാര്യത്തിൽ തീരുമാനമുണ്ടാകാതെ യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്.
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം നല്‍കണമെങ്കില്‍ ടാക്സില്‍ ഇളവ് നല്‍കണം, അല്ലെങ്കില്‍ ഡീസലിന് സബ്സിഡി നല്‍കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. കഴിഞ്ഞ മാസം 8 മുതൽ ബസ് ഉടമകൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചെങ്കിലും മന്ത്രി ഇടപെട്ട് പിൻവലിപ്പിച്ചിരുന്നു. 18-ാം തീയതിക്കകം ആവശ്യങ്ങൾ പരിഗണിച്ച് പരിഹാരമുണ്ടാക്കുമെന്നായിരുന്നു വാഗ്ദാനം.
Read More: സംസ്ഥാനത്ത് രണ്ടാം ദിവസവും ബാങ്ക് പണിമുടക്ക് പൂർണം