തിരുവനന്തപുരം: നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നു. സമരം അവസാനിപ്പിക്കുന്നതിനായി ബസ് ഉടമകളുടെ സംഘടനകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് നാലിന് കോഴിക്കോട് ഗസ്റ്റ് ഹൌസിലാണ് യോഗം.

ഓഫീസുകളിലും മറ്റു പോകേണ്ടവര്‍ പുലര്‍ച്ചെ തന്നെ റോഡുകളില്‍ കെഎസ്ആര്‍ടിസി ബസുകളേയും മറ്റ് സ്വകാര്യ വാഹനങ്ങളേയും പ്രതീക്ഷിച്ച് നില്‍ക്കുന്നതാണ് നഗരങ്ങളില്‍ നിന്നുളള കാഴ്ച്ച.

നിരക്ക് ഉയര്‍ത്തിയെങ്കിലും ഇത് പര്യാപ്​തമല്ലെന്നും വിദ്യാർഥി യാത്രനിരക്ക്​ ഉയർത്തണമെന്നും ആവശ്യപ്പെട്ടാണ് ബസുടമകള്‍ സമരം തുടരുന്നത്. ടിക്കറ്റ് നിരക്ക് ഇനിയും വര്‍ധിപ്പിക്കാനാവില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിന്നതോടെയാണ് സമരം മൂന്നാം ദിവസത്തിലേക്ക് കടന്നത്. ഇന്ധന വില വർധനയും കെ എസ് ആർ ടി സി യുടെ നിലയും പരിഗണിച്ചുള്ള പരിഷ്കാരം നിലവിൽ വന്നുവെന്നുവെന്നുമുള്ള നിലപാടാണ് ഗതാഗത മന്ത്രിയുടേത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ