ജില്ലയ്‌ക്കുള്ളിൽ ബസ് സർവീസ് വേണം, ചാർജ് വർധിപ്പിക്കും: മുഖ്യമന്ത്രി

ജില്ലയ്‌ക്കുള്ളിൽ കെഎസ്ആർടിസി സർവീസ് അടക്കം പുനരാരംഭിക്കുന്നതിനു ഇളവ് ആവശ്യപ്പെടുകയാണ് സംസ്ഥാനം

ksrtc, കെഎസ്ആർടിസി, economic package, സാമ്പത്തിക പാക്കേജ്, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് സർവീസ് പുനരാരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർശന നിയന്ത്രണങ്ങളോടെയായിരിക്കണം ബസ് സർവീസ് പുനരാരംഭിക്കേണ്ടത്. ജില്ലയ്‌ക്കുള്ളിൽ മാത്രമായിരിക്കണം ബസ് സർവീസ്. യാത്രക്കാരെ പരിമിതപ്പെടുത്തിയായിരിക്കും ബസ് യാത്ര അനുവദിക്കുക. യാത്രക്കാരുടെ എണ്ണം കുറവായതിനാൽ ചാർജ് വർധിപ്പിക്കേണ്ടി വരും. ഇക്കാര്യങ്ങൾ കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയ്‌ക്കുള്ളിൽ കെഎസ്ആർടിസി സർവീസ് അടക്കം പുനരാരംഭിക്കുന്നതിനു ഇളവ് ആവശ്യപ്പെടുകയാണ് സംസ്ഥാനം. ഇതോടൊപ്പം ഓട്ടോറിക്ഷ സർവീസ് പുനരാരംഭിക്കാനും സംസ്ഥാനം ആവശ്യപ്പെടും. യാത്രക്കാരുടെ എണ്ണം ഒന്നായി പരിമിതപ്പെടുത്തിയായിരിക്കണം ഓട്ടോറിക്ഷ സർവീസ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: രോഗവ്യാപനം പുതിയ തലത്തിലേക്ക്, ജാഗ്രത പാളിപ്പോയാൽ വരാനിരിക്കുന്നത് വൻ ആപത്ത്: മുഖ്യമന്ത്രി

ഇന്ന് അഞ്ച് പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്ക് കോവിഡ്. മലപ്പുറം-3, പത്തനംതിട്ട-1, കോട്ടയം-1. ഇതിൽ നാല് പേർ വിദേശത്തു നിന്ന് എത്തിയവരാണ്. ഒരാൾ ചെന്നൈയിൽ നിന്നാണ് എത്തിയത്.

അതീവ ജാഗ്രത വേണം

സംസ്ഥാനത്ത് രോഗപ്രതിരോധം മൂന്നാം ഘട്ടത്തിലേക്ക് കടന്നതായി മുഖ്യമന്ത്രി. അതീവ ജാഗ്രത വേണം. കാസർഗോഡ് ജില്ലയിൽ ഒരു രോഗബാധിതനിൽ നിന്ന് 22 പേർക്ക് വരെ രോഗം പടർന്നു. സ്ഥിതി ആശങ്കാജനകമാണ്. ജാഗ്രതയിൽ വിട്ടുവീഴ്‌ചയുണ്ടായാൽ സ്ഥിതി മോശമാകും. നിയന്ത്രണം പാളിയാല്‍ അപകടമാണ്. വരാനിടയുള്ള ആപത്തിനെതിരെ ശക്തമായ ജാഗ്രത പുലര്‍ത്തണം. പുറത്തുനിന്ന് കൂടുതലാളുകളെത്തുന്നു. സാഹചര്യം വെല്ലുവിളി നിറഞ്ഞതാണ്.

കേരളത്തിലേക്ക് എത്തിയവർ

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ കേരളത്തിൽ എത്തിയവരുടെ എണ്ണം 33,116 ആണ്. വിദേശരാജ്യങ്ങളിൽ നിന്ന് 1,406 പേർ വിമാന മാർഗം കേരളത്തിലെത്തി. കപ്പൽ മാർഗം കേരളത്തിലെത്തിയത് 833 ആണ്. ഇനിയും ആളുകൾ എത്തും.

ഹോം ക്വാറന്റൈൻ റൂം ക്വാറന്റൈൻ ആക്കണം

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഹോം ക്വാറന്റൈൻ ആണ് അനുവദിക്കുന്നത്. ഇത് റൂം ക്വാറന്റൈൻ ആയിരിക്കണം. നിരീക്ഷണത്തിലുള്ള ആളുകളുമായി വീട്ടുകാർ അടുത്തിടപഴകരുത്. റൂമിൽ തന്നെ തുടരണം. ഇക്കാര്യം നിർബന്ധമാണ്. വീട്ടിലെ കുട്ടികളും പ്രായമായവരും നിരീക്ഷണത്തിലുള്ളവരുമായി യാതൊരു കാരണവശാലും ഇടപഴകരുത്. അന്യ സംസ്ഥാനങ്ങളിൽ നിന്നു എത്തുന്നവർ ക്വാറന്റൈനിൽ തുടരുന്നുണ്ടോ എന്ന് പൊലീസ് നിരീക്ഷിക്കും. ഹോം ക്വാറന്റൈൻ 14 ദിവസം നിർബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട്ടിൽ ക്വാറന്റൈനിൽ കഴിയാത്തവരെ ഇൻസ്റ്റി‌റ്റ‌്യൂഷനൽ ക്വാറന്റൈനിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

റെഡ് സോണിൽ നിന്നെത്തിയവരുടെ എണ്ണം കൂടുതൽ

മറ്റ് സംസ്ഥാനങ്ങളിൽ നിന്നു റോഡ് മാർഗം കേരളത്തിലെത്തിയ 33,116 പേരിൽ 19,000 പേരും കോവിഡ് റെഡ് സോണുകളിൽ നിന്ന് എത്തിയവർ. ഇതുവരെ കേരളത്തിലേക്ക് എത്താനുള്ള പാസിനായി അപേക്ഷിച്ചത് 1,33,000 പേരാണ്. പാസിന് അപേക്ഷിച്ച 1,33,000 പേരില്‍ 72,800 പേരും റെഡ് സോണ്‍ ജില്ലകളില്‍ നിന്ന്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bus service to resume in kerala pinarayi vijayan press meet

Next Story
ലോക്ക്ഡൗണ്‍ ഇളവുകള്‍: ബസ്, ട്രെയിന്‍, വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന് കേരളംcovid-19, കോവിഡ്-19, coronavirus, കൊറോണവൈറസ്‌, lockdown,ലോക്ക്ഡൗണ്‍, lockdown relaxations, ലോക്ക്ഡൗണ്‍ ഇളവുകള്‍, keralam,കേരളം, pinarayi vijayan, പിണറായി വിജയന്‍, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com