കൊച്ചി: സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം. എറണാകുളം സൗത്ത് ചിറ്റൂർ റോഡിൽ എസ്ആർവി സ്കൂളിന് സമീപത്ത് വച്ചാണ് സംഭവം. തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ഇടറോഡിൽ നിന്നും ചിറ്റൂർ റോഡിലേക്ക് കയറിയ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

കൊച്ചിയിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടസ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു

ബസ് അമിതവേഗതയിലായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവർ രണ്ട് പേരും സ്കൂട്ടർ യാത്രികരായിരുന്നു. ഇവർ രാജസ്ഥാൻ സ്വദേശികളാണ്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. സ്ഥാപന ഉടമയുടെ വാഹനത്തിൽ എറണാകുളം സൗത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

കൊച്ചിയിൽ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന റോഡ്

സ്കൂട്ടറുമായി ബസ് 15 മീറ്ററോളം ദൂരം നിരങ്ങിനീങ്ങി. സ്കൂട്ടർ പൂർണമായും തകർന്നു. ബസ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.