കൊച്ചി: ക്യാൻസർ രോഗികളെ സഹായിക്കാൻ ഒരു ദിവസം മാറ്റിവെച്ച് കൊച്ചിയിലെ ബസ് തൊഴിലാളിൾ .
കൊച്ചി മെട്രോ ആരംഭിക്കുന്നതിന് മുന്നോടിയായി സ്വാകാര്യ ബസ്സുടമകൾ ചേർന്ന് രൂപീകരിച്ച കൊച്ചി വീൽസ് യുണൈറ്റഡ് എന്ന കൂട്ടായ്മയാണ് തങ്ങളുടെ ഒരു ദിവസത്തെ കളക്ഷൻ ക്യാൻസർ രോഗികൾക്ക് നൽകാൻ തീരുമാനിച്ചത്. രാവിലെ മുതൽ സർവ്വീസ് ആരംഭിച്ച ബസ്സുകൾ ഇന്ന് ടിക്കറ്റുകൾ നൽകുന്നില്ല , പകരം ബസ്സിൽ ഒരു പ്ലാസ്റ്റിക്ക് ബക്കറ്റ് സ്ഥാപിച്ചിട്ടുണ്ട്, അതിൽ എത്ര പണം വേണമെങ്കിലും നിക്ഷേപിക്കാം. സംസ്ഥാനത്തെ പാവപ്പെട്ട ക്യാൻസർ രോഗികളെ സഹായിക്കാൻ വേണ്ടിയാണ് ഈ പ്രവർത്തനം എന്ന് ബസ്സ് തൊളിലാളികൾ പറയുന്നു. ഇന്ന് ലഭിക്കുന്ന തുക സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രിക്ക് കൈമാറുമെന്നും ഭാരവാഹികൾ പറഞ്ഞു.

കൊച്ചി വീൽസ് യുണൈറ്റഡ് കൂട്ടായ്മയിൽ 150​ ഓളം ബസ്സുകളാണ് ഉള്ളത്. കൊച്ചി നഗരത്തിൽ സർവ്വീസ് നടത്തുന്ന ഈ ബസ്സുകളിൽ 600 ഓളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. പാവപ്പെട്ടവരെ സഹായിക്കാനുള്ള ഈ കൂട്ടായ്മയുടെ ശ്രമത്തിന് വലിയ പിന്തുണയാണ് ജനങ്ങൾ നൽകുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ