തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വിഭാഗം ബസുടമകള്‍ സൂചനാ പണിമുടക്ക് നടത്തുന്നു. ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് മൂന്ന് ദിവസത്തിനകം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിന്മേല്‍ സമരത്തില്‍ പങ്കെടുക്കുന്നില്ലെന്ന് കേരള ബസ് ഓപ്പറേറ്റേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചിരുന്നു.

ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ കീഴിലുള്ള ബസുടമകളാണ് വെള്ളിയാഴ്ച്ച സമരം നടത്തുന്നത്. പണിമുടക്കുകൊണ്ട് പ്രശ്ന പരിഹാരമായില്ലെങ്കില്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ എരിക്കുന്നന്‍ ഹംസ, കണ്‍വീനര്‍ എം. തുളസീദാസ് എന്നിവര്‍ അറിയിച്ചു.

പണിമുടക്ക് കോഴിക്കോട്, കോട്ടയം ജില്ലകളെ കാര്യമായി ബാധിക്കും. മറ്റ് ജില്ലകളില്‍ സമരം ഭാഗികമായിരിക്കും. പാലക്കാട് ജില്ലയില്‍ 80 ശതമാനവും തൃശൂര്‍ ജില്ലയില്‍ 60 ശതമാനവും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുമെന്ന് സമരത്തെ എതിര്‍ക്കുന്ന വിഭാഗം അവകാശപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ