തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനകളുമായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി എന്നിവര്‍ ചര്‍ച്ച നടത്തും. ബസ് ചാര്‍ജ് കൂട്ടുന്നതില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തെങ്കിലും എത്ര രൂപ വര്‍ധിപ്പിക്കണം എന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല.
വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ തുക സംബന്ധിച്ചാണ് ഇന്നത്തെ ചര്‍ച്ച. നിലവില്‍ കണ്‍സെഷന്‍ തുക ഒരു രൂപയാണ്. ഇത് ആറ് രൂപയാക്കി ഉയര്‍ത്തണമെന്നാണ് ബസുടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് അഞ്ച് രൂപയാക്കണമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ബസ് ചാര്‍ജ് മിനിമം 12 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ബസുടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ 10 രൂപയാക്കാമെന്നാണ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടെന്നാണ് ലഭിക്കുന്ന വിവരം. ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ ഇതിനോടകം തന്നെ ഒന്നിലധികം ചര്‍ച്ചകള്‍ നടന്നു.