സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടി; ദൂരപരിധി കുറച്ചു

അഞ്ച് കിലോമീറ്ററിന് മിനിമം ചാര്‍ജ് എട്ട് രൂപയെന്നത് ഇനി 2.5 കിലോമീറ്ററിന് എട്ട് രൂപ എന്ന നിരക്കിലായിരിക്കും

Bus Strike,Private Bus Strike,സ്വകാര്യ ബസ് സമരം, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് മിനിമം ബസ് ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരപരിധി കുറച്ചു. അഞ്ച് കിലോമീറ്റര്‍ എന്നത് രണ്ടര കീലോമീറ്ററാക്കിയാണ് ചുരുക്കിയത്. കോവിഡ് കാലത്തേക്ക് മാത്രമാണിത്.

അഞ്ച് കിലോമീറ്ററിന് മിനിമം ചാര്‍ജ് എട്ട് രൂപയെന്നത് ഇനി 2.5 കിലോമീറ്ററിന് എട്ട് രൂപ എന്ന നിരക്കിലായിരിക്കും. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. നേരത്തെ എട്ട് രൂപ നിരക്കിൽ അഞ്ച് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാമായിരുന്നു. ഇതാണ് രണ്ടര കിലോമീറ്റർ ആയി കുറച്ചത്.

Read More: അൺലോക്ക് രണ്ടാംഘട്ടം ഇന്ന് മുതൽ; ജാഗ്രത കൈവിടരുത്

നിലവിലെ അഞ്ച് കിലോമീറ്റര്‍ ദൂരപരിധിയില്‍ സഞ്ചരിക്കണമെങ്കില്‍ ഇനി 11 രൂപ നല്‍കേണ്ടിവരും. മിനിമം ചാര്‍ജ് ദൂരപരിധി കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 90 പൈസ നല്‍കേണ്ടിവരുന്നതോടെയാണ് 11 രൂപയിലെത്തുന്നത്. മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കണമെന്നും തുടര്‍ന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ട് രൂപ വീതം കൂട്ടാമെന്നുമായിരുന്നു ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ ശുപാര്‍ശ നല്‍കിയിരുന്നത്.

എന്നാല്‍ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കാതെ തന്നെ ഫലത്തില്‍ ഇത് 11 രൂപയായി മാറിയിരിക്കുകയാണ്. രണ്ടര കിലോമീറ്ററിനും രണ്ട് രൂപ വീതം എന്നത് ഓരോ കിലോമീറ്ററിന് 90 പൈസ വീതമാക്കുകയും ചെയ്തു. വിദ്യാര്‍ഥികളുടെ യാത്രാ നിരക്കും വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ ഉണ്ടായിരുന്നെങ്കിലും മന്ത്രിസഭാ യോഗം പരിഗണിച്ചില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bus fair increased in kerala

Next Story
സോഷ്യൽ മീഡിയയിലൂടെ താരമായ ദേവു ചന്ദനയുടെ അച്ഛൻ മരിച്ച നിലയിൽDevu chandana, Devu chandana video
The moderation of comments is automated and not cleared manually by malayalam.indianexpress.com
X