Latest News

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കും; ജനങ്ങൾക്ക് ഭാരമുണ്ടാകാതെ നടപ്പാക്കുമെന്ന് മന്ത്രി

പരിഷ്കരിച്ച ബസ് ചാർജ് എന്നു മുതൽ നടപ്പാക്കുമെന്ന് ഉടൻ തന്നെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു

Private Bus, Lockdown
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നതിന് ബസ്സുടമകളുമായുള്ള ചർച്ചയിൽ തത്വത്തിൽ ധാരണയിലെത്തിയതായി ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ഉടമകളുമായുള്ള ചർച്ചയ്ക്ക് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

ബസ് ചാർജ് വർധന അടക്കം ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങളിൽ ചിലതിൽ ധാരണയെത്തിയെന്നും മറ്റുള്ളവയിൽ തീരുമാനം ഉടനുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. ബസ്സുടമകൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അതേപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അവർക്കും ബോധമുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി ചർച്ച നടത്തി അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ബസ്സിന്റെ മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 12 രൂപയായി വർധിപ്പിക്കണമെന്നാണ് ബസ്സുടമകൾ ആവശ്യപ്പെടുന്നത്. പെർ കിലോമീറ്റർ ചാർജ് 90 പൈസയിൽ നിന്ന് ഒരു രൂപയായി വർധിപ്പിക്കണം എന്നതാണ് മറ്റൊരു ആവശ്യം. സ്റ്റുഡൻറ്സിന്റെ മിനിമം ചാർജ് ആറു ഒരു രൂപയിൽ നിന്ന് ആറു രൂപയായി വർധിപ്പിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥി കൺസെഷൻ ടിക്കറ്റ് ചാർജിന്റെ 50 ശതമാനമായി ഉയർത്തണം എന്നാണ് അവർ ആവശ്യപ്പെട്ടത്.

അതുപോലെ തന്നെ ടാക്സ് കോവിഡ് കാലഘട്ടം കഴിയുന്നത് വരെ ഒഴിവാക്കണമെന്ന് അവർ ആവശ്യപ്പെട്ടിരിക്കുന്നു. ഇതിൽ ടാക്സ് ഒരു പാദത്തേക്കുള്ള ടാക്സ് പൂർണമായി ഒഴിവാക്കുമെന്ന് മന്ത്രി പറഞ്ഞു. മറ്റൊരു പാദത്തെ ടാക്സിനുള്ള പണം അടക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടി.

ബസ്സുടമകൾ ഉന്നയിച്ച ആവശ്യങ്ങൾ വിദ്യാർത്ഥികൾ അടക്കമുള്ള പൊതുജനങ്ങൾക്ക് അമിത ഭാരം ഉണ്ടാക്കാതെ എങ്ങനെ നടപ്പാക്കാം എന്നാണ് ഇപ്പോൾ സർക്കാർ അന്വേഷിച്ച് വരുന്നതെന്ന് മന്ത്രി പറഞ്ഞു. പരിഷ്കരിച്ച ബസ് ചാർജ് എന്നു മുതൽ നടപ്പാക്കുമെന്ന് ഉടൻ തന്നെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

ബസ് ചാർജ് വർധന സംബന്ധിച്ച് പഠിച്ച രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നേരത്തെ ലഭിച്ചിരുന്നു. അതിനാൽ രാമചന്ദ്രൻ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തും.

ഓരോ സ്റ്റേജിലുള്ള നിരക്ക് വർധന സംബന്ധിച്ച് വ്യക്തത വരുത്തും. ഇക്കാര്യത്തിലെല്ലാം മുഖ്യമന്ത്രിയുമായി ചർച്ച നടത്തി അന്തിമ തീരുമാനം കൈക്കൊള്ളും. ഈ വിഷയത്തിൽ ഇനിയുള്ള ദിവസങ്ങളിൽ തുടർ ചർച്ച നടത്താനും തീരുമാനമായതായി മന്ത്രി വ്യക്തമാക്കി.

ബസ് ഉടമകള്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകാനിരിക്കെ നടന്ന ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.

ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ ശുപാര്‍ശ അനുസരിച്ചായിരിക്കും നിരക്ക് വർധനയുടെ കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളുക. രണ്ടര കിലോ മീറ്ററിന് കുറഞ്ഞ നിരക്ക് എട്ടു രൂപയില്‍ നിന്ന് പത്താക്കണമെന്ന ശുപാർശയാണ് കമ്മിഷൻ മുന്നോട്ട് വച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കമ്മിഷന്‍ നല്‍കിയത്. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ അഞ്ച് രൂപയായി വര്‍ധിപ്പിക്കാമെന്നും ശുപാര്‍ശയുണ്ട്.

Also Read: സഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധം; എഫ്ഐആര്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bus fair hike transport minster antony raju private bus owners

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com