തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് കൂടും. ബസ് ചാർജ് കൂട്ടാൻ ഇടതുമുന്നണി ശുപാർശ ചെയ്തു. മിനിമം ചാർജ് 7 ൽനിന്ന് 8 രൂപയാകും. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാർജ് 10 ൽനിന്ന് 11 ആകും. നാളത്തെ മന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുക്കും.

ബസ് ചാര്‍ജ് കൂട്ടേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ സൂചന നൽകിയിരുന്നു. ഡീസല്‍ വില കൂടുന്ന സാചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ട നടപടികളിലേക്ക് പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഡീസല്‍ വിലവര്‍ധന കൂടിയ സാഹചര്യത്തില്‍ കെഎസ് ആര്‍ടിസിക്ക് മാത്രമല്ല മോട്ടോര്‍വാഹന മേഖലയെ മൊത്തം ബാധിച്ചു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പരിഗണിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ